മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്‍എസ്എസ് പ്രവ‍ര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഞ്ചേരി പയ്യനാട് ആര്‍.എസ്.എസുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.ഡി.പി.ഐക്കാരന്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ജനുവരി എട്ടിന് പയ്യനാട് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പടുത്താന്‍ ശ്രമിച്ച കേസിലാണ് ഒരു പ്രതി കൂടി അറസ്റ്റിലായയത്. പയ്യനാട് ചോലക്കല്‍ കരുവാടന്‍ ജാഫര്‍ (43)നെയാണ് അന്വേഷണ ഉദ്യാഗസ്ഥനായ മലപ്പുറം ഡിവൈഎസ്പി പി പി ഷംസ് നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസില്‍ ഏഴ് പേര് അറസ്റ്റിലായി.

''രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ''! രൂക്ഷ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ''രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ''! രൂക്ഷ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ

2019 ജനുവരി അഞ്ചിന് എസ് ഡി പി ഐ പ്രവര്‍ത്തകനെ മഞ്ചേരി ചെങ്ങണയില്‍ വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അക്രമി സംഘത്തില്‍ അര്‍ജ്ജുനന്‍ ഉണ്ടായിരുന്നുവെന്നും ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് കാരണമെന്നുമാണ് സൂചന. കേസില്‍ പാപ്പിനിപ്പാറ ആലുംകുന്ന് വാലഞ്ചേരി അഷ്‌റഫ് (45), മുള്ളമ്പാറ കള്ളാടിത്തൊടി തറമണ്ണില്‍ മുഹമ്മദ് അസ്‌ലം (36), മുള്ളമ്പാറ നമ്പിക്കുന്നന്‍ ഷിഹാബ് (39), മഞ്ചേരി കിഴക്കേതല പൊടുവണ്ണിക്കല്‍ അബ്ദുള്‍ അസീസ് എന്ന മദീന കുഞ്ഞിമാന്‍ (42), അബ്ദുള്‍ മുനീര്‍(39), കാരക്കുന്ന് പഴേടം ഷംനാദ് (22) എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍.ഡി വൈ എസ് പിക്കൊപ്പം മഞ്ചേരി സി ഐ അലവി സി, എ എസ് ഐമാരായ ശ്രീരാമന്‍, സുരേഷ്‌കുമാര്‍, പൊലീസുകാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, രാജേഷ്, പി സഞ്ജീവ്, ദിനേഷ് ഇരുപ്പകണ്ടന്‍, മുഹമ്മദ് സലീം പൂവ്വത്തി എന്നിവരാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ അറസ്റ്റിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

jafarmurderattempt

തിരൂര്‍ പുത്തൂര്‍ തോട്ടില്‍ മുഹമ്മദലി എന്ന ബാവ(48)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മുമ്പാകെ ആരംഭിച്ചു. ഇന്ന് കേസിലെ ഒന്ന്, നാല് സാക്ഷികളെ കോടതി വിസ്തരിച്ചു. 2007 ജനുവരി 31ന് തിരൂര്‍ തൃക്കണ്ടിയൂര്‍ റെയില്‍വേ ഓവുപാലത്തില്‍ വെച്ചായിരുന്നു സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകനായ തിരൂര്‍ ബി പി അങ്ങാടി തലക്കാട് പൂക്കൈത തിരുനിലത്തുകണ്ടി രവീന്ദ്രന്‍ (35)നെ വെട്ടിക്കൊലപ്പെടുത്തിയതില്‍ ജനുവരി 21ന് ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തിരൂരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ഹര്‍ത്താല്‍ ദിവസം ഡ്രൈവറായ ബാവ ഓട്ടോ ഗുഡ്‌സ് ഓടിച്ചത് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Malappuram
English summary
SDPI activist arrestd in murder attempt case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X