മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയത് ലീഗിന്റെ സംസ്ഥാന നേതൃത്വം അറിയാതെ, അഖിലേന്ത്യാ നേതാക്കൾ... ഹോട്ടല്‍ കണ്ടെത്തിയതും റൂം ബുക്ക് ചെയ്തതും ലീഗ് നേതാക്കൾ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കിയ കൊണ്ടോട്ടിയിലെ ലീഗ്-എസ്ഡിപിഐ ചര്‍ച്ച പൊന്നാനിയിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഇ.ടി.മുഹമ്മദ് ബഷീറിനെ വിജയിപ്പിക്കന്‍ ലീഗിന്റെ സംസ്ഥാന നേതൃത്വം അറിയാതെ അഖിലേന്ത്യ നേതാക്കള്‍ നടത്തിയതാണന്ന് എസ്.ഡി.പി.ഐ. പൊന്നാനി ലോകസഭ സ്ഥാനാര്‍ത്ഥി കെ.സി.നസീര്‍ പറഞ്ഞു.

<strong>മുസഫര്‍ നഗര്‍ മുതല്‍ അമേത്തി വരെ... കോണ്‍ഗ്രസ് ബിജെപി പോരാട്ടം 12 മണ്ഡലങ്ങളില്‍</strong>മുസഫര്‍ നഗര്‍ മുതല്‍ അമേത്തി വരെ... കോണ്‍ഗ്രസ് ബിജെപി പോരാട്ടം 12 മണ്ഡലങ്ങളില്‍

ഇതിന് ലീഗ് നേതാക്കള്‍ തന്നെയാണ് കൊണ്ടോട്ടിയിലെ ഹോട്ടല്‍ കണ്ടെത്തിയതും റൂം ബുക്ക് ചെയ്ത് ചര്‍ച്ചക്കുള്ള സമയവും നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. താനൂരില്‍ പ്രസ്സ് ഫോറം സഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തില്‍നിന്ന് പിന്‍മാറാന്‍ സാധ്യമല്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ ചര്‍ച്ച അവസാനിപ്പിച്ച് നേതാക്കള്‍ സ്ഥലം വിടുകയായിരുന്നു. ഇങ്ങനെ ഒരു ചര്‍ച്ച നടന്നത് സംസ്ഥാന നേതൃത്വമോ,യൂത്ത് ലീഗ് നേതൃത്വമോ അറിഞ്ഞിട്ടില്ലെന്നു പിന്നീട് പുറത്തുവന്ന നേതാക്കളുടെ സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

SDPI

സ്.ഡി.പി.ഐ.യുടെ വേട്ട് വങ്ങുന്നതിലും നല്ലത് ലീഗ് പിരിച്ചുവിടുകയാണ് നല്ലത് എന്ന എം.കെ മുനീറിന്റെ പ്രസംഗം കണക്കിലെടുത്താല്‍ ലീഗ് ആറുപ്രാവശ്യം പിരിച്ചു വിടണമായിരുന്നു എന്ന് നസീര്‍ പറഞ്ഞു.എഥാര്‍ഥ ബദലിന് ഒരുവേട്ട് എന്നതാണ് എസ്.ഡി.പി.ഐ.യുടെ മുദ്രാവാക്യം.ഇന്ത്യയില്‍ സഘപരിവാര്‍ ആക്രമവും, കലാപവും, കോലപാതകങ്ങളും നടക്കുമ്പോള്‍ ലീഗ് നേതൃത്വം മൗനം പലിക്കുകയായിരുന്നു.

ഇത്രയും കാലം.യു.പി.എ.ന്യൂനപക്ഷ ബില്‍ പാര്‍ലമെന്റില്‍ കോണ്ടുവന്നപ്പോള്‍ അതിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ലീഗ് എം.പി.മാര്‍ക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം ഭരണമാറ്റത്തിന് കാത്തിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ ഉള്‍ക്കൊള്ളാത്തത് പ്രശ്‌നം സൃഷ്ടിക്കും. സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരെ മറന്ന് കുത്തകകളുടെ കൂടെയാണ്. ഗൈല്‍ പൈപ്പ് ലൈനും,റോഡ് വികസനത്തിന്റെ പേരില്‍ സാധാരണക്കാരെ പേരുവഴിയില്‍ ഇറക്കിവിടുകയാണ് പിണറായി ചെയ്യുന്നത്

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന് ഗുണമാകുമെങ്കിലും ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാവും ഉണ്ടാവുക.ഇത്രയും കാലം ബി.ജെ.പി.ക്കെതിരെ ഒരക്ഷരവും മിണ്ടാതെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നത്തില്‍ നിന്ന് പിന്‍തിരിഞ്ഞോടുകയായിരുന്നു ലീഗ്.ഇതില്‍ നിന്ന് പരാജയഭീതി മുന്‍ക്കൂട്ടി കണ്ടാണ് കുണ്ടോടിയിലെ ചര്‍ച്ച.പ്രസ് ഫോറം പ്രസിഡണ്ട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.മനു സ്വാഗതവും,ഉബൈദുള്ള താനാളൂര്‍ നന്ദിയും പറഞ്ഞു.

Malappuram
English summary
SDPI candidate KC Naseer's comment about SDP-League controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X