മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മല്ലപ്പുറം ജില്ല വിഭജിക്കണം... തിരൂർ ജില്ലയായി പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ, ലോങ് മാർച്ച് 28ന് !!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സമഗ്രവികസനത്തിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കുക എന്ന ആവശ്യമുന്നയിച്ച് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലോംഗ് മാര്‍ച്ച് 28ന് വഴിക്കടവില്‍ നിന്നും വെളിയങ്കോട് നിന്നും ആരംഭിക്കും.

<strong>ചിരിയുടെ അമിട്ട് പൊട്ടിയപ്പോള്‍ ഇടത്തേക്ക്... ഇനി ചാലക്കുടി എങ്ങോട്ട് ? ഇന്നസെന്റ് വീണ്ടും ഇറങ്ങുമോ?</strong>ചിരിയുടെ അമിട്ട് പൊട്ടിയപ്പോള്‍ ഇടത്തേക്ക്... ഇനി ചാലക്കുടി എങ്ങോട്ട് ? ഇന്നസെന്റ് വീണ്ടും ഇറങ്ങുമോ?

വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്തും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തമുള്ള മലപ്പുറം ജില്ല വികസനത്തില്‍ 14ാം സ്ഥാനത്താണെന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വിദ്യഭ്യാസ, ആരോഗ്യ രംഗത്ത് ജില്ല അനുഭവിക്കുന്ന ബലാരിഷ്ടത ബോധ്യപ്പെട്ടിട്ടും സംസ്ഥാന ഭരണം കയ്യാളുന്ന ഇടത് വലത് സര്‍ക്കാരുകള്‍ മലപ്പുറത്തോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്.

SDPI

ഫെഡറില്‍ ഭരണസംവിധാനത്തില്‍ ജില്ലകളും താലൂക്കുകളും വില്ലേജുകളും ജനസംഖ്യാനുപാതികായി വിഭജിക്കുന്നതു സ്വാഭാവികമാണെന്നിരിക്കെ മലപ്പുറത്തോട് മാത്രം കാണിക്കുന്ന വിവേചനം നിയമനിര്‍മാണ സഭകളില്‍ ജില്ലയെ പ്രതിനിധീകരിക്കുന്നവരുടെ പരാജയമാണെന്ന് എസ്.ഡി.പി.ഐ വിശ്വസിക്കുന്നു. 2019ലെ സംസ്ഥാന ബജറ്റില്‍ തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന ജനകീയ ആവശ്യമുന്നയിച്ചാണ് ജില്ലയിലെ രണ്ട് മേഖലകളില്‍ നിന്നായി മലപ്പുറത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തുന്നത്.

വെളിയങ്കോട് നിന്നാരംഭിക്കുന്ന മാര്‍ച്ചിന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീറും വഴിക്കടവില്‍ നിന്ന് എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് ബാബുമണി കരുവാരക്കുണ്ടും നേതൃത്വം നല്‍കും. ഇരു നായകര്‍ക്കും പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ലോംഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. 31ന് മലപ്പുറത്ത് ഇരുമാര്‍ച്ചുകളുടെയും സംഗമസമ്മേളനം എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. ദേശീയ, സംസ്ഥാന നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് ജില്ലവിഭജിക്കണമെന്നാവശ്യപ്പെട്ട് 2010 ജൂണ്‍ 21 മുതല്‍ സമരരംഗത്തുള്ള പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് ഇക്കാര്യമുന്നയിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നു. 2012ലെ പാര്‍ട്ടിയുടെ പ്രഥമ ജില്ലാസമ്മേളനം ഇക്കാര്യമുന്നയിച്ച് പ്രമേയം അവതരിപ്പിക്കുകയും 2013 സെപ്തംബര്‍ 3ന് മലപ്പുറത്തെ നിശ്ചലമാക്കി ജനകീയ ഹര്‍ത്താല്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

നാളിതുവരെയായി ഇക്കാര്യമുന്നയിച്ച് വിവിധങ്ങളായ സമരപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ജില്ലാ വിഭജനത്തെ എതിര്‍ത്തവരും ആക്ഷേപിച്ചവരും പിന്നീട് ജില്ലാ വിഭജനമല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് സമ്മതിക്കുന്നതിനും മലപ്പുറം ജനത സാക്ഷ്യം വഹിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് വി ടി ഇക് റാമുല്‍ ഹഖ്, സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. സാദിഖ് നടുത്തൊടി, മീഡിയ വിഭാഗം കണ്‍വീനര്‍ കെ.സി. അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു.

Malappuram
English summary
SDPI long march will start 28th January
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X