മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരൂര്‍ ജില്ല പ്രഖ്യാപിക്കാന്‍ എസ്ഡിപിഐ പ്രക്ഷോഭം തുടങ്ങി: ലോങ് മാര്‍ച്ച് എടക്കരയില്‍ നിന്നാരംഭിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയുടെ സമ്പൂര്‍ണ്ണ വികസനത്തിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ ആരംഭിച്ച കിഴക്കന്‍ മേഖല ലോങ് മാര്‍ച്ച് എടക്കരയില്‍ എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം ജലീല്‍ നീലാമ്പ്ര ഉത്ഘാടനം ചെയ്തു. ജില്ല വിഭജിക്കാതിരിക്കുന്ന ഭരണാധികാരികളുടെ നയം മലപ്പുറം ജില്ലയിലെ മുഴുവന്‍ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകലെയാണെന്നതിന്റെ സൂചന കൂടിയാണിത്.

മലപ്പുറം ജില്ലാ വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ഉസ്മാന്‍ പൂവ്വത്തി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ബാബുമണി കരുവാരക്കുണ്ട് ലോങ്ങ് മാര്‍ച്ച് സംഘാടക സമിതി ചെയര്‍ മാന്‍ അഡ്വ.സാദിഖ് നടുത്തൊടി, സംസ്ഥാന സമിതി അംഗംങ്ങളായ ഉഞ. സി എച്ച് അഷ്റഫ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ. എ എ റഹീം, ജില്ലാസെക്രട്ടറി ടി എം ഷൗക്കത്ത്, ഇസ്മായീല്‍ കട്ടുപ്പാറ,നിലമ്പൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് അനസ് മൂത്തേടം, സംസാരിച്ചു.

sdpimarch-154

എടക്കരയില്‍ നിന്നും ആരംഭിച്ച കാല്‍നടയായായുള്ള മാര്‍ച്ച് നിലമ്പൂരില്‍ പൊതുയോഗത്തോടെ സമാപിച്ചു. ജില്ലാ സെക്രട്ടറി പി ഹംസ, വി എം ഹംസ, ടി സിദ്ധീഖ് മാസ്റ്റര്‍, പി പി ഷൗക്കത്ത്, കെ എം അഹമ്മദ് നിഷാദ്.എം ടി മുഹമ്മദ്. എം ഇര്‍ഷാദ്, സി പി മുജീബ് , എസ് ഡി ടി യു നിലമ്പൂര്‍ മേഖല പ്രസിഡണ്ട് റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കണ്ണൂര്‍ എയര്‍ പോര്‍ട്ടിനുള്ള ഇളവുകള്‍ കരിപ്പൂരിനുമനുവദിക്കണം പി.അബ്ദുല്‍ മജീദ് ഫൈസി

ആഭ്യന്തര സര്‍വീസ് പ്രോത്സാഹിപ്പിക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് അനുവദിച്ചിരിക്കുന്ന നികുതിയിളവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനും നല്‍കുവാന്‍ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. സ്വകാര്യ പങ്കാളിത്തമുള്ള എയര്‍പോര്‍ട്ടുകളോട് കാണിക്കുന്ന മമതയും താല്പര്യവും പൊതു മേഖലയിലുള്ള കരിപ്പൂരിനോട് കാണിക്കാത്തതിന്റെ കാരണം ഭരണകര്‍ത്താക്കളുടെ അമിതമായ മുതലാളിത്ത വിധേയത്വമാണ്. 28ശതമാനം ഇന്ധന നികുതി കണ്ണൂരിന് ഒരു ശതമാനം മാത്രമാക്കി ചുരുക്കി പത്തു വര്‍ഷത്തേക്ക് ഇളവ് അനുവദിച്ചതിനെ നിയമസഭയില്‍ ന്യായീകരിച്ച മുഖ്യമന്ത്രിയും ഭരണ,പ്രതിപക്ഷ പാര്‍ട്ടികളും ഇത്തരം ഇളവുകളൊന്നും കരിപ്പൂരിന് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കണം.

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് ഷെയറുള്ള കൊച്ചി, കണ്ണൂര്‍ എയര്‍ പോര്‍ട്ടുകളുടെ വളര്‍ച്ചക്ക് വേണ്ടി കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനെ ഞെരിച്ചു കൊല്ലുന്നതില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ പങ്കാണുള്ളത്. മലപ്പുറത്തോടുള്ള അവഗണയുടെ തുടര്‍ച്ചയായും ഇതിനെ കാണേണ്ടിയിരിക്കുന്നുവെന്നും മജീദ് ഫൈസി പറഞ്ഞു.

Malappuram
English summary
sdpi longh march from edakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X