Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ ഉഗ്രന്‍ പൂട്ട്; എതിര്‍സ്ഥാനാര്‍ഥികള്‍ കൈകോര്‍ത്തു, എങ്കിലും എല്‍ഡിഎഫ്?

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ വേറിട്ട ചില നീക്കങ്ങള്‍ നടക്കുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് ഇവിടെ മല്‍സരിക്കുന്നത്. ലോക്‌സഭാ അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കോണുകളില്‍ അമര്‍ഷം പുകയുകയാണ്. പ്രാദേശിക കൂട്ടായ്മകളുടെയും വിവിധ പാര്‍ട്ടികളുടെയും പ്രചാരണത്തിന്റെ മുഖ്യ വിഷയം കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭാ എംപി പദവി രാജി തന്നെ.

ഇതിനിടെയാണ് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്താന്‍ വേണ്ടി എതിര്‍ സ്ഥാനാര്‍ഥികള്‍ കൈകോര്‍ത്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

എസ്ഡിപിഐ പിന്‍മാറി

എസ്ഡിപിഐ പിന്‍മാറി

വേങ്ങരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി മല്‍സര രംഗത്ത് നിന്ന് പിന്‍മാറി. സ്വതന്ത്രനായി മല്‍സരിക്കുന്ന കെപി സബാഹിനെ പിന്തുണയ്ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം നേതാക്കള്‍ അറിയിച്ചത്. ഇത്തരം നീക്കങ്ങളില്‍ ആശങ്കയില്ല എന്നാണ് ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നത്.

കാരണം ഇതാണ്

കാരണം ഇതാണ്

വോട്ടര്‍മാരെ വഞ്ചിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ ഐക്യം രൂപപ്പെടേണ്ടതുണ്ട് എന്നാണ് എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാനെന്ന പേരിലാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി വോട്ട് ചോദിച്ചത്. ജനങ്ങളെ വിഡ്ഡികളാക്കി അദ്ദേഹം രാജിവച്ചിരിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

മുമ്പില്ലാത്ത രീതി

മുമ്പില്ലാത്ത രീതി

വോട്ട് ചെയ്തവരെ പരിഹസിക്കുന്ന ഇതുപോലുള്ള നിലപാട് ഒരു നേതാവില്‍ നിന്നും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അധികാരത്തിന് വേണ്ടി മാത്രം മാറി മാറി മല്‍സരിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് ശക്തമായ താക്കീതായിരിക്കണം ഈ തിരഞ്ഞെടുപ്പ് എന്നും അതുകൊണ്ടാണ് സ്വതന്ത്രനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും എസ്ഡിപിഐ അറിയിച്ചു.

അതൃപ്തികള്‍ വോട്ടാകുമോ

അതൃപ്തികള്‍ വോട്ടാകുമോ

കുഞ്ഞാലിക്കുട്ടി രാജിവച്ചതില്‍ ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്. പാണക്കാട് കുടുംബത്തിലെ അംഗവും പരസ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നിരുന്നു. കൂടാതെ ചില പ്രാദേശിക കൂട്ടായ്മകളും ഇതിന്റെ പേരില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തില്‍ ഇടതുവോട്ടുകളും സബാഹ് പിടിക്കുമെന്നാണ് സൂചന.

വേങ്ങരയില്‍ ഇടതുപക്ഷം ഒത്തുകളിക്കുന്നോ?

വേങ്ങരയില്‍ ഇടതുപക്ഷം ഒത്തുകളിക്കുന്നോ?

പികെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു നേതാവിനെതിരെ ദുര്‍ബലയായ സ്ഥാനാര്‍ഥിയെ ആണ് ഇടതുപക്ഷം നിര്‍ത്തിയത് എന്നാണ് എസ്ഡിപിഐയുടെ നിലപാട്. പി ജിജിയാണ് ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ളത്. ജില്ലയിലെ മറ്റു പല മണ്ഡലങ്ങളിലും ജനകീയരായ സ്വതന്ത്രരെ ഇടതുപക്ഷം കളത്തിലിറക്കിയിരിക്കെയാണ് വേങ്ങരയില്‍ മറിച്ചുള്ള നിലപാട്.

ആദ്യ തിരഞ്ഞെടുപ്പ്

ആദ്യ തിരഞ്ഞെടുപ്പ്

2011ലാണ് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. കുഞ്ഞാലിക്കുട്ടി മകിച്ച വിജയം നേടി. ഇടതുപക്ഷത്തിന് വേണ്ടി ഐഎന്‍എല്‍ പ്രതിനിധി കെപി ഇസ്മാഈല്‍ മല്‍സരിച്ചു. എസ്ഡിപിഐക്ക് വേണ്ടി അബ്ദുല്‍ മജീദ് ഫൈസിയും. 38237 വോട്ടുകള്‍ക്കായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ജയം.

ഭൂരിപക്ഷം മാത്രം ചര്‍ച്ചയായി 2016

ഭൂരിപക്ഷം മാത്രം ചര്‍ച്ചയായി 2016

2016ലും കുഞ്ഞാലിക്കുട്ടി തന്നെയാണ് മുസ്ലിം ലീഗിന് വേണ്ടി മല്‍സരിച്ചത്. സിപിഎമ്മിന് വേണ്ടി അഡ്വ. പിപി ബഷീറും ബിജെപിക്ക് വേണ്ടി ആലി ഹാജിയും മല്‍സരിച്ചു. കുഞ്ഞാലിക്കുട്ടിയെ അന്നും വേങ്ങരക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. 38057 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി.

വീണ്ടുമെത്തുമ്പോള്‍

വീണ്ടുമെത്തുമ്പോള്‍

ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി രാജി വച്ച് ലോക്‌സഭയിലേക്ക് മാറി. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ലീഗിന് വേണ്ടി കെഎന്‍എ ഖാദര്‍ മല്‍സരിച്ചു. സിപിഎമ്മിന് വേണ്ടി അഡ്വ പിപി ബഷീര്‍ തന്നെ. ഖാദറിന്റെ ഭൂരിപക്ഷം 23310 ആയി കുറഞ്ഞു. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി വീണ്ടുമെത്തുകയാണ്. വേങ്ങരക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.

കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+