മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെത്താംഫിറ്റമിന്‍ വില്‍പന: ലക്ഷ്യം കോളേജ് വിദ്യാര്‍ത്ഥികള്‍; എക്‌സൈസിന്റെ കെണിയില്‍ കുടുങ്ങി യുവാക്കള്‍

Google Oneindia Malayalam News
malappuram

മലപ്പുറം: തിരൂരങ്ങാടിയില്‍ 16.37 ഗ്രാമിലധികം മെത്താംഫിറ്റമിന്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത കേസുകളിലായി പരപ്പനങ്ങാടി എക്‌സൈസ് ആണ് ഇവരെ പിടികൂടി മയക്കുമരുന്ന് പിടിച്ചെടുത്തത്.

തിരൂരങ്ങാടി പി എസ് എം ഒ കോളജിന് മുന്‍വശം വാടക മുറിയില്‍ നിന്ന് തിരൂരങ്ങാടി സ്വദേശി ചിക്കു എന്ന ഹാഷിഖ്, അരിയല്ലൂര്‍ സ്വദേശി സാനു എന്ന ഇഹ്‌സാനുല്‍ ബഷീര്‍ എന്നിവരെയാണ് മയക്കുമരുന്ന് വില്പനയ്ക്കിടെ പിടികൂടിയത്. ഇവരില്‍ നിന്നും 15.659ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്നറിഞ്ഞു തിരൂരങ്ങാടി ഭാഗത്ത് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 0.713 ഗ്രാം മെത്താംഫിറ്റമിനുമായി തിരൂരങ്ങാടി സ്വദേശി അഫ്‌സല്‍ എന്നയാളെയും മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ബിജു, അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, ജയകൃഷ്ണന്‍, രാകേഷ്, ജിനരാജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രോഹിണി കൃഷ്ണന്‍, ലിഷ, സില്ല, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരാണുണ്ടായിരുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം തൊടുപുഴയില്‍ കാരിക്കോട് ഭാഗത്തു 3.2 കിലോഗ്രാം കഞ്ചാവും മാരകയുധങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപ് സി പിയും സംഘവും ചേര്‍ന്ന് കാരിക്കോട് സ്വദേശികളായ മജീഷ് മജീദ് , അന്‍സല്‍ അഷറഫ് എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍, കഠാര ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങള്‍, കുരുമുളക് സ്‌പ്രേ, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.

മയക്കുമരുന്നുമായി പോകുമ്പോള്‍ മറ്റു ഗുണ്ടാ സംഘങ്ങളുടെ ആക്രമങ്ങള്‍ തടയാനാകാം പ്രതികള്‍ ആയുധങ്ങള്‍ സൂക്ഷിച്ചതെന്ന് കരുതുന്നു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിനും ഇടുക്കി ഐ ബി ക്കും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷാഫി അരവിന്ദാക്ഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സാവിച്ചന്‍ മാത്യു, ജയരാജ് കെ. പി, ദേവദാസ്. പി. ഐ ബി ജഛ ബിജു ഗഞ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബൈര്‍ എ. ഐ, മുഹമ്മദ് റിയാസ്, അനൂപ് പി. എസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അപര്‍ണ ശശി, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവരും പങ്കെടുത്തു.

Malappuram
English summary
Selling Methamphetamine: Targeting College Students; Youth caught in the trap of excise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X