Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്; ആര്യാടന്‍ ഷൗക്കത്ത് അടക്കമുള്ളവര്‍ 'അയോഗ്യതാ ഭീഷണിയില്‍'

മലപ്പുറം: നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ് എന്ന് ആരോപണം. കടലാസ് സംഘട രൂപീകരിച്ച് കോടികളുടെ വായ്പ എടുത്താണ് തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം. സന്നദ്ധ സംഘടന രൂപീകരിച്ചതും വായ്പ എടുത്തതും ആ വായ്പ എഴുതിത്തള്ളിയതും കോണ്‍ഗ്രസ് നേതാക്കളാണ് എന്ന് പരാതിക്കാരനായ സി ജി ഉണ്ണി വണ്‍ ഇന്ത്യയോട് പറഞ്ഞു.

ഈ വിഷയത്തില്‍ സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി ജി ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിഎ കരീമും ആര്യാടന്‍ ഷൗക്കത്തും ഉള്‍പ്പെടെയുള്ളവരെ സഹകരണ വകുപ്പ് അയോഗ്യരാക്കും. വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് നിയമസഭയില്‍ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ തന്നെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

1

അതീവ ഗുരുതരമായ ആരോപണങ്ങളാണ് നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിനെതിരേയും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ തന്നെ രൂപീകരിച്ച സന്നദ്ധ സംഘടന (എന്‍ജിഒ) യ്ക്കായാണ് വലിയ തുക വായ്പ അനുവദിച്ചത്. പിന്നീട് ഈ വായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചതും ഇതേ നേതാക്കള്‍ ഉള്‍പ്പെടുന്ന ബാങ്ക് ഭരണ സമിതി തന്നെയാണ്. ചട്ടങ്ങള്‍ ലംഘിച്ചുള്ള ഈ നടപടിയ്ക്ക് പിന്നില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത് എന്നാണ് പരാതിക്കാരനായ സിജി ഉണ്ണി വെളിപ്പെടുത്തുന്നത്.

2

കാര്‍ഡ് (KARD) എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ച് വായ്പാ തട്ടിപ്പ് നടത്തി എന്നാണ് സിജി ഉണ്ണിയുടെ പരാതിയില്‍ പറയുന്നത്. കേരള ഏജന്‍സി ഫോര്‍ റിസര്‍ച്ച് ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് എന്നതാണ് കാര്‍ഡിന്റെ പൂര്‍ണരൂപം. 2001 ല്‍ ആയിരുന്നു ഇങ്ങനെ ഒരു സൊസൈറ്റി രൂപീകരിക്കുന്നത്. ഏഴ് അംഗങ്ങളായിരുന്നു ഈ സൊസൈറ്റിയില്‍ ഉണ്ടായിരുന്നത്. അവര്‍ ആരൊക്കെ എന്നതാണ് ഈ പരാതിയിലെ ഏറ്റവും നിര്‍ണായകമായ കാര്യം.

3

ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു സൊസൈറ്റിയുടെ പ്രസിഡന്റ്. അധ്യാപകനായ വി ഉമ്മര്‍കോയ ജനറല്‍ സെക്രട്ടറിയും. ഇപ്പോഴത്തെ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ ആയ വിഎ കരീം ആയിരുന്നു വൈസ് പ്രസിഡന്റ്. മുന്‍ കെഎസ് യു നേതാവ് ആര്യാടന്‍ ആസാദ് ട്രഷററും ആയിരുന്നു. ഇപ്പോഴത്തെ ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹന കുറുപ്പ്, കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവര്‍ സൊസൈറ്റിയിലെ അംഗങ്ങളും ആയിരുന്നു. ഇവരുടെ കോണ്‍ഗ്രസ് ബന്ധം കൊണ്ടുമാത്രം കാര്യങ്ങള്‍ തീരുന്നില്ല.

4

കാര്‍ഡ് രൂപീകരിച്ചതിന് ശേഷം 2002 ല്‍, നിലമ്പൂരില്‍ ഒരു കംപ്യൂട്ടര്‍ പരിശീലന കേന്ദ്രം തുടങ്ങി. ഇതിന് വേണ്ടിയാണ് നിലമ്പൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്ന് വന്‍ തുക വായ്പ എടുത്തത് എന്നാണ് പറയുന്നത്. എത്ര രൂപയാണ് ഇത്തരത്തില്‍ വായ്പയായി നല്‍കിയത് എന്നത് സംബന്ധിച്ച് പരാതിക്കാരനും വ്യക്തതയില്ല. എന്നിരുന്നാലും അത് വലിയ തുക തന്നെ ആണെന്നാണ് വിലയിരുത്തല്‍. ഈ വായ്പാ തുകയാണ് പിന്നീട് തിരിച്ചടയ്ക്കാതിരുന്നത്.

5

കാര്‍ഡ് എന്ന പേരില്‍ സൊസൈറ്റ് രൂപീകരിക്കുകയും അതിന്റെ പേരില്‍ കംപ്യൂട്ടര്‍ പരിശീലന കേന്ദ്രം തുടങ്ങുകയും ചെയ്തതില്‍ പിശകില്ല. എന്നാല്‍ കംപ്യൂട്ടര്‍ സെന്ററിലേക്കുള്ള സാധനങ്ങള്‍ വാങ്ങിച്ചതില്‍ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ട് എന്ന ആരോപണവും സിജി ഉണ്ണി ഉന്നയിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത കംപ്യൂട്ടറുകളായിരുന്നു അന്ന് വാങ്ങിയത് എന്നും ബില്ലില്‍ കൃത്രിമം നടത്തിയെന്നും അന്നേ ആരോപണം ഉയര്‍ന്നിരുന്നതായി പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്.

6

കംപ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിനായി ഈടില്ലാതെയാണ് നിലമ്പൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വായ്പ അനുവദിച്ചത് എന്നും ആരോപണം ഉണ്ട്. എന്തായാലും 'കാര്‍ഡ്' സൊസൈറ്റി പിന്നീട് വായ്പയിലേക്ക് പണം ഒന്നും അടച്ചില്ല. കംപ്യൂട്ടര്‍ പരിശീലന കേന്ദ്രം പതിയെ വിസ്മൃതിയില്‍ ആഴുകയും ചെയ്തു. കാര്‍ഡ് എന്ന പേരില്‍ രൂപീകരിച്ച സൊസൈറ്റിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നതും ചോദ്യമാണ്. 2008-2009 കാലം വരെയുള്ള ഭാരവാഹി പട്ടിക മാത്രമാണ് അവര്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ഫയല്‍ ചെയ്തിട്ടുള്ളത് എന്നും സി ജി ഉണ്ണി രേഖകളുടെ അടിസ്ഥാനത്തില്‍ പറയുന്നുണ്ട്.

7

ഇനി ഈ സംഭവത്തിലെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളിലേക്ക് വരാം. 'കാര്‍ഡി'ന് വായ്പ അനുവദിക്കുന്ന കാലത്ത് ആര്യാടന്‍ ഷൗക്കത്ത് ബാങ്ക് ഭരണ സമിതി അംഗവും വൈസ് ചെയര്‍മാനും ആയിരുന്നു. അഡ്വ ബാബു മോഹന കുറുപ്പും ആര്യാടന്‍ ആസാദും ബാങ്കിന്റെ ലീഗല്‍ അഡൈ്വസര്‍മാരും ആയിരുന്നു. ആര്യാടന്‍ ഷൗക്കത്താണ് ഇപ്പോള്‍ ബാങ്ക് ഭരണ സമിതിയുടെ ചെയര്‍മാന്‍. എ ഗോപിനാഥ് വൈസ് ചെയര്‍മാനും ആണ്. ബാബു മോഹന കുറുപ്പാകട്ടെ നിലമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റുമാണ്. കോണ്‍ഗ്രസിന്റെ തന്നെ മുന്‍ ഭരണസമിതിയാണ് 'കാര്‍ഡി'ന്റെ വായ്പ കിട്ടാക്കടമായി എഴുതി തള്ളിയത്. വായ്പയ്ക്ക് അപേക്ഷിച്ചതും, അത് അനുവദിച്ചതും, ആ പണം തട്ടിയെടുത്തതും പിന്നീട് വായ്പ എഴുതി തള്ളിയതും എല്ലാം ഒരേ ആളുകള്‍ തന്നെയാണ് എന്നതാണ് സി ജി ഉണ്ണി ഉന്നയിക്കുന്ന അതീവ ഗുരുതരമായ ആരോപണം.

8

എന്തായാലും കേസ് അന്വേഷണം ഇപ്പോള്‍ ത്വരിത ഗതിയില്‍ മുന്നോട്ട് പോവുകയാണ്. മുഖ്യമന്ത്രി ഇടപെട്ടാണ് സഹകരണ മന്ത്രിയോട് ഈ വിഷയം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. സി ജി ഉണ്ണിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മൊഴിയെടുത്തിട്ടുണ്ട. സംഹകരണ സംഘം രജിസ്ട്രാര്‍ ആണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

9

ഇത്തരം തട്ടിപ്പുകളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നത് സംബന്ധിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് സഹകരണ മന്ത്രി നല്‍കിയ മറുപടിയും പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയവര്‍ക്ക് അയോഗ്യത കല്‍പിക്കും എന്നാണ് ചട്ടപ്രകാരം മന്ത്രി നല്‍കിയിട്ടുള്ള മറുപടി. വായ്പാ കുടിശ്ശിക വരുത്തിയവര്‍ക്ക് സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗമായി നിയമിതനാകാനോ തിരഞ്ഞെടുക്കപ്പെടാനോ പാടില്ലെന്നതാണ് സഹകരണ സംഘം ചട്ടം വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam
    10

    'കാര്‍ഡ്' എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ച ആര്യാടന്‍ ഷൗക്കത്തും അഡ്വ ബാബു മോഹന കുറുപ്പും ഗോപിനാഥും എല്ലാം ഇപ്പോള്‍ സഹകരണ ബാങ്കുകളുടെ ഭരണ സമിതി അംഗങ്ങളായി തുടരുന്നുണ്ട് എന്നതാണ് വസ്തുത. സി ജി ഉണ്ണിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍, മേല്‍ പറഞ്ഞവര്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്തുന്ന നടപടികളിലേക്ക് സഹകരണ വകുപ്പ് കടക്കും എന്നാണ് സൂചന.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+