വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ നൽകി; ഒടുവിൽ പീഡനം! പ്രതിയെ കുടുക്കി പൊലീസ്
മലപ്പുറം: ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്പില്‍ മുസ്തഫ(59)യെയാണ് പൊലീസ് പിടി കൂടിയത്. തിരൂര്‍ പൊലീസിനറെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.
കുട്ടികളുമായി സൗഹൃദമുണ്ടാക്കിയതിന് ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. ലഹരി ഉത്പന്നങ്ങളായ ഹാന്‍സ്, കഞ്ചാവ് ബീഡി എന്നിവ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. പിന്നാലെ ലഹരി വസ്തുക്കൾ തേടി പ്രതിയെ സമീപിക്കുമ്പോൾ എല്ലാം പീഡനത്തിനിരയാക്കി. ഒടുവിൽ , വീട്ടുകാര്‍ കുട്ടികളില്‍ നിന്ന് ഹാന്‍സും ബീഡിയും കണ്ടെടുത്തു.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു. ശേഷം, വീട്ടുകാര്‍ പൊലീസിൽ പരാതി നൽകി. ഇന്‍സ്പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണിക്കുട്ടന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അതേസമയം, തിരൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പെൺകുട്ടിയെ ലൈംഗികമായി അപമാനിച്ചു! 18 - കാരൻ റിമാന്‍ഡിൽ
മലപ്പുറം: 17 - കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18 - കാരനെ കോടതി റിമാന്‍ഡ് ചെയ്തു. പോക്സോ സ്പെഷ്യല്‍ കോടതിയുടേതായിരുന്നു നടപടി. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാന് (18) നെയാണ് ജഡ്ജി കെ ജെ ആര്‍ബി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്.
ജൂലൈ നാല് വരെയാണ് പ്രതിയുടെ റിമാന്റ് കാലയളവ്. 2022 ഫെബ്രുവരി 14 - ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് കേസിനെ അടിസ്ഥാനമാക്കിയുളള സംഭവം നടന്നത്. പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്മെന്റ് പ്രൊജക്ടിന് എത്തിയ 17 കാരിയെ ലൈംഗികമായി അപമാനിക്കുകയായിരുന്നു പ്രതി.
സംഭവത്തിന് പിന്നാലെ, പ്രതി അപമാനിച്ചുവെന്ന് വ്യക്തമാക്കി പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ പരാതി നല്കി. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മെയ് നാലിന് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശേഷം, കേസ് പോത്തുകല്‍ പൊലീസിന് കൈമാറുകയായിരുന്നു.
അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
നിലവിൽ പോത്തുകല്ല് എസ് ഐ വിസി ജോണ്സണ് ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 20 - ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് 18 - കാരനെ കോടതി റിമാന്‍ഡ് ചെയ്തത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications