Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാബാ ഷരീഫ് വധം: ഷൈബിന്‍ ചില്ലറക്കാരനല്ല, പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധം, 40 ലക്ഷം ക്വട്ടേഷന്‍

ബത്തേരി: പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ ഒറ്റമൂലി രഹസ്യത്തിനായി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഇയാളുടെ മുന്‍ പങ്കാളിയുടെ മരണം കൊലപാതകമാണെന്ന വാദങ്ങള്‍ ശക്തമായിരിക്കുകയാണ്. പോലീസിന് ഇക്കാര്യത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യയുമായി ഷൈബിന് രഹസ്യബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഷൈബിന്റെ പങ്കാളിയായിരുന്ന ഹാരിസിന്റെ മാതാവ് ഇപ്പോള്‍ മകന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തുകയാണ്.ഷൈബിനാണ് കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം പോലീസ് ബന്ധം അടക്കം ഇയാള്‍ക്കുണ്ട്. ഷൈബിന്‍ ചില്ലറക്കാരനല്ലെന്ന് പോലീസ് തന്നെ പറയുന്നു.

1

കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയും പ്രവാസി വ്യവസായിയുമായിരുന്നു ഹാരിസ്. ഇയാളെ ഷൈബിന്‍ കൊലപ്പെടുത്തിയെന്നാണ് മാതാവായ സൈറാബി ആരോപിച്ചിരിക്കുന്നത്. ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലയ്ക്ക് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഹാരിസും ഷൈബിനും പങ്കാളികളും സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ ഷൈബിന്‍ തന്റെ ഭാര്യ നസ്ലീനുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്നത് ഹാരിസ് അറിഞ്ഞിരുന്നു. ഈ ബന്ധം ഹാരിസ് പിടികൂടിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഹാരിസിനെതിരെ ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നും സൈറാബി പറയുന്നു. നസ്ലീനയ്ക്കും ഷൈബിനും മകന്‍ ജീവിച്ചിരിക്കുന്നത് തടസ്സമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.

2

2020 മാര്‍ച്ചിലായിരുന്നു ഹാരിസിനെ അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഷൈബിന് പോലീസുകാരന്റെ സഹായം പോലും ലഭിച്ചിരുന്നു. എല്ലാ തെളിവുകളും ഇയാള്‍ ഇല്ലാതാക്കിയത് കൊണ്ട് അന്വേഷണം വെല്ലുവിളി നേരിടുന്നുണ്ട്. മരുഭൂമിയിലും മറ്റും വന്‍കിട നിര്‍മാണ കമ്പനികള്‍ ഡീസല്‍ എത്തിച്ച് നല്‍കുന്നതായിരുന്നു ഷൈബിന്റെ ബിസിനസ് എന്നാണ് സൂചന. ഓരോ കേന്ദ്രത്തിലേക്കും എത്തിക്കുന്ന ഡീസലിന്റെ അളവില്‍ വന്‍ തട്ടിപ്പ് നടത്തിയാണ് ഇത്രയേറെ ലാഭം കൊയ്തത് എന്നാണ് കൂട്ടുപ്രതികള്‍ നല്‍കുന്ന മൊഴി. പതിനായിരം ഗ്യാലണ്‍ ഇന്ധന നല്‍കേണ്ടിടത്ത് ഇയാള്‍ എട്ടായിരം മാത്രം നല്‍കും.

3

ഹാരിസും ഷൈബിനും ഭാര്യമാര്‍ക്കൊപ്പം ആദ്യം ഒരേ ഫ്‌ളാറ്റിലായിരുന്നു താമസിച്ചത്. ഇതിനിടെയാണ് ഹാരിസിന്റെ ഭാര്യയുമായി ഷൈബിന്‍ അടുപ്പത്തിലായത്. ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണത് അങ്ങനെയാണ്. ഷൈബിന് വൃക്ക മാറ്റിവെക്കലും ഇതിനിടെ വേണ്ടി വന്നു. പിന്നീട് ഹാരിസുമായിസാമ്പത്തിക തര്‍ക്കം തുടങ്ങി. ഇരുവരും ഗുണ്ടകളെ ഉപയോഗിച്ച് പരസ്പരം കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും സൂചനയുണ്ട്. ഷൈബിനും ഹാരിസും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെ ഷൈബിന്‍ അറസ്റ്റിലായി. അവിടെ കുറച്ച് മാസങ്ങള്‍ ജയിലിലായിരുന്നു. തുടര്‍ന്ന് നാടുകടത്തി. ഇതോടെയാണ് പക ഇരട്ടിച്ചത്. ഇവരുടെ ഭാര്യമാര്‍ പ്രശ്‌നങ്ങള്‍ വഷളായതോടെ നാട്ടിലേക്ക് പിണങ്ങി പോന്നിരുന്നു.

4

ഹാരിസിനെ കൊല്ലാന്‍ പല തവണയാണ് ഷൈബിന്‍ ക്വട്ടേഷന്‍ കൊടുത്തത്. 40 ലക്ഷം രൂപ ഒരു ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പണം വാങ്ങി മുങ്ങി. ഇതോടെ ബന്ധുക്കളെ തന്നെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്തത്. സംഘാംഗങ്ങള്‍ എന്തെങ്കിലും ക്വട്ടേഷന് പോകുമ്പോള്‍ ഹിന്ദി മാത്രം പറയണമെന്നാണ് ഷൈബിന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒപ്പം സ്‌ഫോടക വസ്തുക്കളും കരുതാന്‍ നിര്‍ദേശിക്കും. ഹിന്ദിക്കാര്‍ തട്ടിക്കൊണ്ട് പോയി എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഈ തന്ത്രം. മാസങ്ങളെടുത്താണ് ഓരോ ഓപ്പറേഷനും നടത്തുക. ഓരോ ആളുകള്‍ക്കും ഓരോ ജോലി കൃത്യമായി നല്‍കിയിട്ടുണ്ടാവും. ഫോണ്‍ ഉപയോഗം കഴിഞ്ഞാല്‍ അത് തിരിച്ച് വാങ്ങുകയും ചെയ്യും.

5

കൃത്യം നടത്തുുന്ന സമയത്ത് ഷൈബിന്‍ നല്‍കിയ ഫോണുകള്‍ മാത്രമേ പ്രതികള്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ ഏതെങ്കിലും ബാറിന് സമീപം പോയി നില്‍ക്കുകയും, അവിടെ മദ്യപിച്ച് വരുന്നവരോട് പണിക്ക് വന്നതാണെന്നും, സിം എടുക്കാന്‍ സഹായിക്കാമോ എന്നൊക്കെ ചോദിച്ച് സിം സംഘടിപ്പിക്കും. ഇവര്‍ മദ്യവും വാങ്ങി നല്‍കും. ഇതോടെ പണി എളുപ്പമാകും. ഇവരുടെ തിരിച്ചറിയാല്‍കാര്‍ഡ് ഉപയോഗിച്ചാണ് സിം എടുക്കുക. പുതിയ ഫോണും വാങ്ങും. വാഹനങ്ങളുടെ നമ്പറും മാറ്റും. ഹാരിസിനെയും ഒരു സ്ത്രീയെയുമാണ് ഷൈബിനും സംഘവും കൊലപ്പെടുത്തിയത്. ഈ സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊന്നു. ഹാരിസിനെ കൈ ഞരമ്പ് മുറിച്ച് ബാത്ത് ടബ്ബില്‍ ഇടുകയായിരുന്നു. ഹാരിസ് ഈ സ്ത്രീയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു എന്ന വരുത്തി തീര്‍ക്കാനായിരുന്നു പ്ലാന്‍. ഒരു സ്ഥലത്തും ഹാരിസിന്റെ വിരല്‍ അടയാളമല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+