ആ വിപ്ലവ ഗാനത്തിന്റെ രചയിതാവ് ഇവിടെയുണ്ട്; ഗ്രാമങ്ങളെ പുളകിതമാക്കി ഹിറ്റ് സോങ്
മലപ്പുറം: കിളികള്‍ പാടണം, പുതിയ പുലരി കാണണം... മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം ഈ വരികളാല്‍ ആവേശം കൊള്ളുകയാണ്. മുന്നണി വ്യത്യാസമില്ലാതെ എല്ലാ കക്ഷികളും ചെറുപാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റെടുത്തിരിക്കുകയാണ് ഈ ഗാനം. എസ്എസ്എഫ് സാഹിത്യോല്സവിന്റെ ഭാഗമായി ഐക്കരപ്പടി സ്വദേശി ഷാഹുല്‍ ഹമീദ് രചിച്ച് പാടിയ ഗാനമാണിത്. പാട്ട് ഹിറ്റായതോടെ ആളുകള്‍ രചയിതാവിനെ തിരയാന്‍ തുടങ്ങി. ഒടുവില്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തിരിച്ചറിഞ്ഞു ആ വിപ്ലവ ഗാനം പിറന്നത് ഷാഹുലിന്റെ തൂലികയില്‍ നിന്നാണെന്ന്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവര്ക്കും യോജിച്ച വരികളാണ് പാട്ടിലുള്ളത്. തന്റെ പാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ ഷാഹുലിന് വൈമനസ്യമില്ല. തിരഞ്ഞെടുപ്പ് കാലത്ത് പാട്ടുകളുടെ അകമ്പടി പ്രചാരണത്തിന് കൊഴുപ്പേകുന്ന ഒരു ഘടകമാണ്. പതിവ് ഗാനങ്ങളും വരികള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കുന്ന തട്ടിക്കൂട്ട് ഗാനങ്ങളുമാണ് പലപ്പോഴും പ്രചാരണ വേദികളില്‍ കേള്‍ക്കാറുള്ളത്. അവിടെയാണ് ഷാഹുലിന്റെ പാട്ട് വ്യത്യസ്തമാകുന്നത്.
ശക്തമായതും പ്രതീക്ഷയേകുന്നതുമായ വരികളാണ് ഷാഹുലിന്റെ ഗാനത്തെ വേറിട്ടതാക്കുന്നത്. തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ എല്ലാ സ്ഥാനാര്‍ഥികളും വിവിധ പാട്ടുകളുമായി കളം നിറയുമ്പോഴാണ് ഷാഹുലിന്റെ വരികള്‍ ജില്ലയുടെ അതിര്‍ത്തി കടന്ന് ആവേശം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എഴുതിയതല്ലെങ്കിലും പ്രചാരണത്തിന് കൊഴുപ്പേകുകയാണ് ഈ വരികള്‍. ഇതിന് മുമ്പും ഷാഹുല്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ഇത്രയും ഹിറ്റാകുന്നത് ആദ്യമാണ്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications