മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ വിപ്ലവ ഗാനത്തിന്റെ രചയിതാവ് ഇവിടെയുണ്ട്; ഗ്രാമങ്ങളെ പുളകിതമാക്കി ഹിറ്റ് സോങ്

Google Oneindia Malayalam News

മലപ്പുറം: കിളികള്‍ പാടണം, പുതിയ പുലരി കാണണം... മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം ഈ വരികളാല്‍ ആവേശം കൊള്ളുകയാണ്. മുന്നണി വ്യത്യാസമില്ലാതെ എല്ലാ കക്ഷികളും ചെറുപാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റെടുത്തിരിക്കുകയാണ് ഈ ഗാനം. എസ്എസ്എഫ് സാഹിത്യോല്‍സവിന്റെ ഭാഗമായി ഐക്കരപ്പടി സ്വദേശി ഷാഹുല്‍ ഹമീദ് രചിച്ച് പാടിയ ഗാനമാണിത്. പാട്ട് ഹിറ്റായതോടെ ആളുകള്‍ രചയിതാവിനെ തിരയാന്‍ തുടങ്ങി. ഒടുവില്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തിരിച്ചറിഞ്ഞു ആ വിപ്ലവ ഗാനം പിറന്നത് ഷാഹുലിന്റെ തൂലികയില്‍ നിന്നാണെന്ന്.

S

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും യോജിച്ച വരികളാണ് പാട്ടിലുള്ളത്. തന്റെ പാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ ഷാഹുലിന് വൈമനസ്യമില്ല. തിരഞ്ഞെടുപ്പ് കാലത്ത് പാട്ടുകളുടെ അകമ്പടി പ്രചാരണത്തിന് കൊഴുപ്പേകുന്ന ഒരു ഘടകമാണ്. പതിവ് ഗാനങ്ങളും വരികള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കുന്ന തട്ടിക്കൂട്ട് ഗാനങ്ങളുമാണ് പലപ്പോഴും പ്രചാരണ വേദികളില്‍ കേള്‍ക്കാറുള്ളത്. അവിടെയാണ് ഷാഹുലിന്റെ പാട്ട് വ്യത്യസ്തമാകുന്നത്.

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നുപൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

ശക്തമായതും പ്രതീക്ഷയേകുന്നതുമായ വരികളാണ് ഷാഹുലിന്റെ ഗാനത്തെ വേറിട്ടതാക്കുന്നത്. തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ എല്ലാ സ്ഥാനാര്‍ഥികളും വിവിധ പാട്ടുകളുമായി കളം നിറയുമ്പോഴാണ് ഷാഹുലിന്റെ വരികള്‍ ജില്ലയുടെ അതിര്‍ത്തി കടന്ന് ആവേശം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എഴുതിയതല്ലെങ്കിലും പ്രചാരണത്തിന് കൊഴുപ്പേകുകയാണ് ഈ വരികള്‍. ഇതിന് മുമ്പും ഷാഹുല്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ഇത്രയും ഹിറ്റാകുന്നത് ആദ്യമാണ്.

Malappuram
English summary
Shahul Hameed Hit song using for Election Campaign in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X