മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം കലക്‌ട്രേറ്റ് സ്‌ഫോടനം: പ്രതി ഷംസുദ്ദീന്റെ റിമാന്റ് നീട്ടി, സ്ഫോടനം പാര്‍ക്കിംഗ് ഏരിയയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസില്‍ പ്രതിയുടെ റിമാന്റ് കാലാവധി കോടതി നീട്ടി. റിമാന്റില്‍ കഴിയുന്ന തൈര്‍മാര്‍ക്കറ്റ് ഈസ്റ്റ് മാറാട്ട് സ്ട്രീറ്റ് ഷംസുദ്ദീന്‍ എന്ന കരുവ ഷംസ് (29)ന്റെ റിമാന്റ് കാലാവധിയാണ് ജൂണ്‍ 28 വരെ നീട്ടി മഞ്ചേരി യുഎപിഎ സ്‌പെഷ്യല്‍ കോടതി ജഡ്ജി സുരേഷ്‌ കുമാര്‍ പോള്‍ ഉത്തരവായത്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി വേണം, രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ തുടരണം: മുസ്ലിം ലീഗ്ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി വേണം, രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ തുടരണം: മുസ്ലിം ലീഗ്

2016 നവംബര്‍ ഒന്നിന് ഉച്ചക്ക് ഒരു മണിക്കാണ് കേസിന് ആസ്പദമായ സംഭവം. മലപ്പുറം സിവില്‍ സേ്റ്റഷനിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോംപൗണ്ടില്‍ വാഹന പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകളാണ് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.

malappuramcollectorateblast

ബെയ്‌സ് മൂവ്‌മെന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദി ഭീകരസംഘടനയിലെ അംഗങ്ങളായ പ്രതികള്‍ക്കെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്നും രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയും രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്നും കേസുണ്ട്. സ്‌ഫോടനത്തില്‍ മലപ്പുറം എസ് ഐയായിരുന്ന ബി എസ് ബിനുവാണ് യുഎപിഎ , എക്‌സ്‌പ്ലോസീവ് ആക്ട് എന്നിവ അടക്കം വിവിധ വകുപ്പുകളില്‍ പ്രതികള്‍ക്കെതിരെ കേസ്സെടുത്തത്.

Malappuram
English summary
Shamzudheen's remand extended in Malappuram collectorate blast case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X