'മമ്മൂട്ടി ക്ഷണിച്ചു വരുത്തുകയായിരുന്നു'; ശിഹാബുദ്ദീന്റെ സ്നേഹ സമ്മാനം ഹൃദ്യമായി താരം ഏറ്റുവാങ്ങി
'മമ്മൂട്ടി ക്ഷണിച്ചു വരുത്തുകയായിരുന്നു'; ശിഹാബുദ്ദീന്റെ സ്നേഹ സമ്മാനം ഹൃദ്യമായി താരം ഏറ്റുവാങ്ങി
മലപ്പുറം: സ്വപ്നങ്ങൾ ഇല്ലാതെ എന്ത് ജീവിതം മനുഷ്യന്. എന്നാ, ആ കാണുന്ന സ്വപ്നങ്ങൾ മറക്കാനുളളതല്ല, മറിച്ച് നേടാനുളള ഇല്ലെങ്കിൽ നടപ്പാക്കാനുളള വാശിയാണ് ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വേണ്ടത്.
ചിലപ്പോൾ തീവ്രമായ പരിശ്രമം നാം ആ സ്വപാനത്തിന് പിന്നിൽ നടത്തേണ്ടി വരും. അതിന് ഉദാഹരമാണ് ഈ ചെറുപ്പക്കാരൻ. ഇയാൾക്കും ഒരു ചെറിയ മോഹം മനസ്സിൽ കടന്ന് കൂടിയിരുന്നു. സ്വപ്ങ്ങൾ സഫലമാക്കാനുള്ളതാണെന്ന് ശിഹാബുദ്ദീൻ പൂക്കോട്ടൂർ തെളിയിച്ചു.
. ഇത് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് സമ്മാനമായി നൽകണം എന്നതായിരുന്നു അയാൾ കണ്ട ആ സ്വപ്നം. എന്നാൽ, അദ്ദേഹത്തിന്റെ ഒരിക്കലും മറക്കാൻ കഴിയാത്ത ആ സ്വപ്നം, തന്റെ ആഗ്രഹം കഴിഞ്ഞ ദിവസം സഫലമായി.

കൊച്ചിയിലെ ഒരു സ്വകാര്യ ചടങ്ങിലേക്ക് ശിഹാബുദ്ദീനെ ക്ഷണിച്ചു വരുത്തി. തുടർന്ന് മമ്മൂട്ടി ഹൃദ്യമായ ആ സമ്മാനം സ്വീകരിച്ചു. മരവും ഗ്ലാസും ഐസ്ക്രീം കോലും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു മമ്മൂട്ടിക്കായുള്ള അക്വേറിയം നിർമാണം. നേരത്തേ സ്വകാര്യ ചാനലിലെ പരിപാടിയിൽ ശിഹാബുദ്ദീൻ മമ്മൂട്ടിയെ പരിചയപ്പെട്ടിരുന്നു.
ഈ മാസം 3 - ന് പ്രമുഖ വാർത്താ മാധ്യമമായ മലയാള മനോരമ നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് ശിഹാബുദ്ദീൻ പൂക്കോട്ടൂറിന്റെ ആഗ്രഹം പൂവണിഞ്ഞത്. കയ്യും കാലും ഇല്ലാതെ ജനിച്ച ശിഹാബുദ്ദീൻ, കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് പരിമിതികളെ തോൽപിച്ചവരിൽ മാതൃകയാണ്.
തന്റെ കുട്ടിക്കാലത്തും സ്കൂൾ കാലവും മുതൽ ചിത്ര രചനയിലും കര കൗശല നിർമാണത്തിലും ഇയാൾ കഴിവ് തെളിയിച്ചിരുന്നു. പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ വരച്ച് നൽകും. അവർക്ക് വരച്ചവ സമ്മാനമായി നൽകും. ചില വാർത്തകളിൽ ഇത്തരത്തിൽ നേരത്തേയും ഇദ്ദേഹം ഇടം നേടിയിട്ടുണ്ട്.
സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
ഭാര്യ ഷഹാന ഫാത്തിമ, സഹോദരങ്ങളായ മുഹമ്മദ് നിഷാദ്, മുഹമ്മദ് ആഷിഖ് തുടങ്ങിയവർക്കൊപ്പമാണ് ശിഹാബുദ്ദീൻ കൊച്ചിയിൽ എത്തിയത്. അക്വേറിയം സമ്മാനിച്ചപ്പോൾ നിർമാണത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞെന്നും കണ്ടപ്പോൾ തന്നെ താരം തന്റെ പരിചയം പുതുക്കിയപ്പോൾ മനസ്സ് നിറഞ്ഞെന്നു ശിഹാബുദ്ദീൻ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications