വ്യാഴാഴ്ചത്തെ സംസ്ഥാന ഹര്‍ത്താലില്‍ പങ്കെടുക്കില്ല, മലപ്പുറം ജില്ലയില്‍ കടകളും ഹോട്ടലുകളും തുറക്കും
മലപ്പുറം: ശബരിമല കര്‍മ്മ സമിതിയും, ജി.ജെ.പിയും ചേര്‍ന്ന് നാളെ നാളെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും മലപ്പുറം ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഫണ്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കിഡ്‌നി രോഗികള്‍ വയനാട്ടില്‍ പ്രക്ഷോഭത്തിലേക്ക്; ജനുവരി 16ന് ആംബുലന്‍സില്‍ കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ചാണ് ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബിജെപി അറിയിച്ചു. കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാല്‍ നാഴെ നടക്കുന്ന ഹര്‍ത്താലില്‍ മലപ്പുറം ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുഴുവന്‍ ഹോട്ടലുകളും മലപ്പുറം മുനിസിപ്പാലിറ്റിയില്‍ തുറന്നു പ്രവര്‍ത്തിക്കണം എന്ന് ഹോട്ടല്‍ അസോസിയേഷന്‍ മലപ്പുറം മുന്‍സിപ്പല്‍ സെക്രട്ടറി അറഫാ മാനു, പ്രസിഡന്റ് നബീല്‍ തുടങ്ങിയവര്‍ അറിയിച്ചു.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും വ്യാപാരികള്‍ നാളെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഏറനാട് മണ്ഡലം പ്രസിഡന്റ് ചാലില്‍ ഇസ്മായില്‍, ജനറല്‍ സെക്രട്ടറി അല്‍മോയ റസാഖ് എന്നിവര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതികൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും വ്യക്തമാക്കി. ഏറനാട് മണ്ഡലം കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ചാലില്‍ ഇസ്മായില്‍, ജനറല്‍ സെക്രട്ടറി അല്‍മോയ റസാഖും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇതുസംബന്ധിച്ചു കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഭണ്ടാരത്തില്‍ നിന്ന് പണം എടുക്കാന്‍ ഇനി അനുവദിക്കില്ലെന്ന് ശശികല പ്രഖ്യാപിച്ചത്‌ഴ ഹര്‍ത്താലിനെതിരെ കൈകോര്‍ക്കാന്‍ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്.












Click it and Unblock the Notifications