സിപിഎം മാര്‍ച്ച് തടഞ്ഞു: മലപ്പുറത്ത് എസ്ഐയ്ക്ക് മുഖത്തടിയേറ്റു! തിരൂര്‍ ബ്ലോക്ക് ഓഫീസ് പരിസരത്ത്!
തിരുര്‍: സിപിഎം മാര്‍ച്ച് തടഞ്ഞ എസ്ഐക്ക് നേരെ അക്രമം. എസ്ഐക്ക് പ്രതിഷേധത്തിനിടെ അടിയേല്‍ക്കുകയായിരുന്നു. തിരുര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി രാജിവെക്കണെമെന്ന് ആവശ്യപ്പെട്ട് സിപിഎം നടത്തിയ മാര്‍ച്ചിനിടെയാണ് എസ്ഐയുടെ മുഖത്ത് അടിയേറ്റത്. തിരൂര്‍ ബ്ലോക്ക് ഓഫീസ് പരിസരത്ത് വെച്ച് ചൊവ്വാഴ്ചയാണ് സംഭവം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.

പോലീസും പ്രതിഷേധക്കാരും പ്രശ്ന പരിഹാരത്തിന് ശ്രമിച്ചുകൊണ്ടിരിക്കെയാണ് യുവാവ് പ്രകോപനമില്ലാതെ എസ്ഐയുടെ മുഖത്തടിച്ചത്. വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തടയുകയായിരുന്നു. നേരത്തെ ആലത്തിയൂരിലും താഴേപ്പാലത്തും പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒരു ഡിവൈഎഫ്ഐ നേതാവിനെയും ഒരു സിപിഎം നേതാവിനുമെതിരെ കേസെടുത്തിരുന്നു.












Click it and Unblock the Notifications