മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 6 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കം വഴി രോഗമില്ല, എല്ലാവരും വിദേശത്ത് നിന്നെത്തിയവര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

C

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

ജൂണ്‍ 13 ന് ഘാനയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശിനി 27 വയസുകാരി, ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 26 വയസുകാരന്‍, മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 19 ന് തിരിച്ചെത്തിയ തിരൂര്‍ താഴേപ്പാലം സ്വദേശി 50 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് തിരിച്ചെത്തിയ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടികപടി സ്വദേശി 49 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 12 ന് തിരിച്ചെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി 38 വയസുകാരന്‍, ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇരിമ്പിളിയം മോസ്‌കോ സ്വദേശി 30 വയസുകാരന്‍ എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ചലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ച

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും കളക്ടര്‍ അറിയിച്ചു.

രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപിരാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപി

രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...

Malappuram
English summary
6 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X