• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് രണ്ടുവയസുകാരിക്ക് കൊറോണ; രോഗബാധ സമ്പര്‍ക്കത്തിലൂടെ, ഇന്ന് മൊത്തം ആറ് പേര്‍ക്ക്

  • By Desk

മലപ്പുറം: ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

ആതവനാട് വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി 31 കാരന്‍, ഇയാളുടെ രണ്ട് വയസുള്ള മകള്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ നിന്ന് മടങ്ങിയ ശേഷം ജൂണ്‍ ഒന്നിന് തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള ഇവരുടെ ബന്ധുവുമായാണ് ഇരുവര്‍ക്കും സമ്പര്‍ക്കമുണ്ടായത്.

ക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെ

ഇവരെ കൂടാതെ മെയ് 23 ന് മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടില്‍ തിരിച്ചെത്തിയ തെന്നല കുന്നല്‍പ്പാറ സ്വദേശി 44 കാരന്‍, ദുബായില്‍ നിന്ന് മെയ് 30 ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ പോത്തുകല്ല് മുണ്ടേരി സ്വദേശി 28 കാരന്‍, ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂരെത്തിയ തലക്കാട് വേങ്ങാനൂര്‍ പുല്ലൂര്‍ സ്വദേശി 37 കാരന്‍, ജൂണ്‍ രണ്ടിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശിനി ഗര്‍ഭിണിയായ 25 വയസുകാരി എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്.

കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!

ജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധി

ദില്ലി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലേ? കുറ്റപത്രത്തില്‍ നിറഞ്ഞ് സിഎഎ വിരുദ്ധ സമരക്കാര്‍

Malappuram

English summary
Six Persons including two year old girl confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X