മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു, മരിച്ചത് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍

Google Oneindia Malayalam News

മലപ്പുറം: വൈസ്റ്റ് നൈല്‍ പനി ബാധിച്ച് മലപ്പുറത്ത് ആറു വയസുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. അസുഖബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വൈറസ് ബാധ സ്ഥീരികരിച്ച ശേഷം കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരുന്നു. വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യസംഘം സ്ഥലത്തെത്തി പഠനം നടത്തിയിരുന്നു.

കുട്ടിയുടെ നാടായ എആര്‍ നഗറിലും മാതാവിന്‍റെ നാടായ വെന്നൂരിലും പരിശോധന നടത്തിയിരുന്നു. വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് വെസ്റ്റ് നൈല്‍. ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളില്‍ എത്തുന്ന വൈറസ് ക്യൂലക്‌സ് കൊതുകുകളില്‍ നിന്നാണ് മനുഷ്യരിലെത്തുന്നത്. ഫ്‌ളാവി വൈറസ് വിഭാഗത്തില്‍ വരുന്നവയാണ് ആവൈറസുകള്‍. കേന്ദ്രസംഘത്തിന്‍റെ പരിശോധനയില്‍ കുഞ്ഞിന് രോഗം ബാധിച്ചത് വെന്നിയൂരില്‍ നിന്നാണെന്ന് കരുതുന്നു.

സീറ്റ് ഉണ്ണിത്താന്.. സീറ്റില്ലാത്ത കാസർഗോട്ടെ പ്രമുഖനെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമംസീറ്റ് ഉണ്ണിത്താന്.. സീറ്റില്ലാത്ത കാസർഗോട്ടെ പ്രമുഖനെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമം

deadbody

ഈ രണ്ട് പ്രദേശങ്ങളില്‍ നിന്നും കൊതുകുകളുടെയും പക്ഷികളുടെയും സാമ്പിളുകള്‍ ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. 2011ല്‍ ആലപ്പുഴയിലാണ് രോഗം കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

വൈറസ് ബാധയുള്ള കൊതുകില്‍ നിന്നും കടിയേറ്റാല്‍ മൂനു മുതല്‍ രണ്ടാഴ്ച്ചയ്ക്കകം സാധാരണഗതിയില്‍ മനുഷ്യരില്‍ രോഗം വരും. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതിനാല്‍ ചികിത്സ വൈകുന്നതിന് ഇടയാക്കുന്നു.പനി,തലവേദന,ക്ഷീണം,ശരീരവേദന,ചര്‍ദ്ദി,ഓര്‍മ്മക്കുറവ്,ശരീരത്തില്‍ പാടുകള്‍ എന്നിവ 20 ശതമാനം പേരില്‍ പ്രകടമാകും. അധികം പേര്‍ക്കും ഇത് പ്രകടമല്ല.നാഡീ വ്യൂഹത്ത ബാധിക്കുന്ന വെസ്റ്റ് നൈല്‍ എന്‍സെഫലൈറ്റിസ് മരണം സംഭവിക്കാന്‍ ഇടയാക്കുന്നതാണ്.

പനിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Malappuram
English summary
six year old boy died in Malapuram due to west nile fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X