മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകളുടെ സുഹൃത്തായ ആറര വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; മധ്യവയസ്ക്കന് 10 വർഷം കഠിന തടവ്, സംഭവം മലപ്പുറത്ത്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആറര വയസ്സ് മാത്രം പ്രായമുള്ള ബാലികയെ ബലാല്‍സംഗം ചെയ്ത മദ്ധ്യവയസ്‌കനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മങ്കട വെള്ളില തായാട്ടുപീടികക്കല്‍ അബ്ദുല്‍ അസീസ് എന്ന അസീസ് (56) നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസം കഠിന തടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ ബാലികക്ക് നല്‍കാനും കോടതി വിധിച്ചു.

<strong>ടയര്‍ ഫൈസലിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു; യുവാവിനെതിരേ മയക്കുമരുന്ന് കടത്തും വധശ്രമവുമുള്‍പ്പെടെ 15 ഓളം കേസുകള്‍ </strong>ടയര്‍ ഫൈസലിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു; യുവാവിനെതിരേ മയക്കുമരുന്ന് കടത്തും വധശ്രമവുമുള്‍പ്പെടെ 15 ഓളം കേസുകള്‍

സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും നഷ്ടപരിഹാര തുക ലഭ്യമാകുന്നതിനായി പരാതിക്കാരിക്ക് സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയെ സമീപിക്കാവുന്നതാണെന്നും ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.2014 ഏപ്രില്‍ 28നാണ് കേസിന്നാസ്പദമായ സംഭവം. മകളുടെ കൂട്ടുകാരിയായ ബാലിക കളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു. കുട്ടിയെ തൊടിയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

Malappuram

മദ്രസയില്‍ വെച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ബാലികയെ അദ്ധ്യാപകര്‍ ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. മാതാവിന്റെ പരാതിയിലാണ് മങ്കട പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ഐഷാ പി ജമാല്‍ ഹാജരായി. അതേ സമയം കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട ബാലസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ അവതാളത്തിലാണ്, കുട്ടികള്‍ക്കെതിരെ അതിക്രമം ജില്ലയില്‍ വര്‍ധിക്കുമ്പോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ശാരീരികമായും മാനസികമായും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ വനിതാ ശിശു വികസന വകുപ്പാണ് സംയോജന ശിശു സംരക്ഷണ പദ്ധതി തുടങ്ങിയത്. ഇതിന് കീഴില്‍ രൂപവത്കരിച്ച ബാല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനമാണ് നോക്കു കുത്തിയായിരിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജില്ലാ ബാലസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിപുലപ്പെടുത്താന്‍ ഇത് വരെ സാധ്യച്ചിട്ടില്ല.

ലൈംഗിക ചൂഷണം, ദത്തെടുക്കല്‍, ബാലവേല, ബാലവിവാഹം എന്നിവക്കെതിരെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ജില്ലയില്‍ ബാലസംരക്ഷണ സമിതി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 94 പഞ്ചായത്തുകളുള്ള ജില്ലയില്‍ ബാലസംരക്ഷണ സമിതി പ്രവര്‍ത്തനം 40 പഞ്ചായത്തുകളില്‍ മാത്രമാണ് ആരംഭിച്ചത്. 54 പഞ്ചായത്തുകളില്‍ പദ്ധതി ഇത് വരെ തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ പദ്ധതിക്ക് വേണ്ട പ്ലാനുകള്‍ പോലും ഇതു വരെ തയ്യാറാക്കിയിട്ടില്ലെന്ന് ജില്ലാ ചൈല്‍ഡ് പ്രാട്ടക്ഷന്‍ യൂനിറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത് കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലെ പ്രസിഡന്റുമാര്‍, പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപക പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് അംഗങ്ങള്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്നിവരാണ് ബാലസംരക്ഷണ സമിതിയിലെ അംഗങ്ങള്‍. ഈ സമിതി ഒരോ പഞ്ചായത്തുകളിലും രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ടത്. കുട്ടികളുടെ സുരക്ഷിതത്തിനും ചൂഷണം തടയാനും ഇടയക്കുമായിരുന്ന പദ്ധതിയായിരുന്നു ഇത്.

എന്നാല്‍ ജില്ലയിലെ മിക്ക പഞ്ചായത്തിലും ഇത്തരത്തിലൊരു സമിതി പോലും രൂപവത്കരിക്കാന്‍ സാധിച്ചിട്ടില്ല. പലര്‍ക്കും ഇതിനെക്കുറിച്ച് അവബോധമില്ലാത്തതാണ് പദ്ധതിയുടെ മെല്ലോപ്പോക്കിന് ഇടയാക്കുന്നത്. സമിതി രൂപവത്കരിച്ച പഞ്ചായത്തുകളിലാകട്ടെ കാര്യക്ഷമതയുള്ള പ്രവര്‍ത്തനവും നടക്കുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള വിവിധ അതിക്രമങ്ങള്‍ പ്രതികരിക്കുക, സമയോചിതമായ ഇടപെടല്‍ നടത്തുന്നതിന് പൊതു സമൂഹത്തെ പ്രാപ്തരാക്കുക, കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പും വിവിധ സമൂഹധിഷ്ഠിത പദ്ധതികളും നടപ്പിലാക്കുക എന്നിവയായിരുന്നു പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

Malappuram
English summary
Six years old girl raped in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X