മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല... ഫായിസിന്റെ സമ്മാനത്തുക മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്

Google Oneindia Malayalam News

മലപ്പുറം: കുഴിമണ്ണ കുഴിഞ്ഞളം പറക്കാട് സ്വദേശിയായ ഫായിസിനെ അറിയാത്തവര്‍ ഇന്ന് കേരളത്തില്‍ കുറവാണ്. കടലാസ് പൂവുണ്ടാക്കാന്‍ ശ്രമിച്ച വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ മിടുക്കന്‍. പൂവുണ്ടാക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും ഒട്ടും ഭാവമാറ്റമില്ലാതെ ഫായിസ് നടത്തിയ പ്രതികരണമാണ് ഹിറ്റായത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു ഫായിസിന്റെ വാക്കുകള്‍. അധികം വൈകാതെ മില്‍മയും. ഫായിസിന്റെ വാക്കുകള്‍ മില്‍മ പരസ്യ വാചകമായി ചേര്‍ത്തു.

2

പിന്നീട് ഫായിസിന് സമ്മാനവുമായി മില്‍മ അധികൃതര്‍ എത്തി. ഫായിസിന് അര്‍ഹമായ സമ്മാനം നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മില്‍മ സമ്മാനമായി നല്‍കിയ 10000 രൂപയും 313 രൂപ അധികം ചേര്‍ത്ത് ഫായിസ് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. കളക്ട്രേറ്റിലെത്തിയാണ് കുട്ടി സംഭാവന ചെയ്തത്.

Recommended Video

cmsvideo
Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam

പരാജയത്തില്‍ തളരരുത് എന്ന നല്ലസന്ദേശമാണ് ഫായിസ് തന്റെ വീഡിയോയിലൂടെ നല്‍കിയതെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. ചെലോല് കൊടുക്കും, ചെലോല് കൊടുക്കൂല, എല്ലാരും കൊടുക്കണന്നാണ് ന്റെ അയിപ്രായം... എന്നായിരുന്നു സംഭാവന കൈമാറ്റത്തിന് ശേഷം ഫായിസിന്റെ വാക്കുകള്‍ എന്ന് കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കുഴിമണ്ണ ഇസ്സത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കുഴിഞ്ഞളം പാറക്കാട് സ്വദേശിയായ അബ്ദുല്‍ മുനീര്‍ സഖാഫിയുടെയും മൈമൂനയുടെയും മകനുമാണ് മുഹമ്മദ് ഫായിസ്. പോലീസ് ആകണം എന്നാണ് ഈ മിടുക്കന്റെ ആഗ്രഹം. ആഗ്രഹം സഫലീകരിക്കാന്‍ ഫായിസിന് കഴിയട്ടെ എന്ന് കളക്ടര്‍ ആശംസിച്ചു.

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ നിരോധനം; ദുബായ് വിസ അനുവദിക്കുന്നു, പുതിയ വിവരംകുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ നിരോധനം; ദുബായ് വിസ അനുവദിക്കുന്നു, പുതിയ വിവരം

Malappuram
English summary
Social Media Viral Boy in Malappuram Muhammad Fayis handed over his gift money to CM Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X