Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരില്‍ മകന്‍ ബാപ്പയെ കുത്തിക്കൊന്നു

തിരൂര്‍:സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ പിതാവിനെ കുത്തിക്കൊന്നു. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 നവംബര്‍ 12 ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്.

ഓട്ടോ ഡ്രൈവര്‍ ആയ റിയാസ് ആണ് സ്വന്തം പിതാവായ മുഹമ്മദ് എന്ന കുഞ്ഞാവയെ കുത്തിക്കൊന്നത്. 55 വയസ്സുകാരനാണ് മുഹമ്മദ്. തിരൂരിനടുത്ത് വൈലത്തൂരിലെ അമ്പലപ്പടിയില്‍ ആണ് ഇവര്‍ താമസം. സംഭവത്തില്‍ കല്‍പ്പകഞ്ചേരി പോലീസ് കേസെടുത്തു.

Tirur Map

തിരൂരില്‍ രണ്ടാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതക മരണം ആണിത്. 2013 ഒക്‌ടോബര്‍ 30 ന് നടന്ന കത്തിക്കുത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. അച്ഛനും മകനും ആണ് ആ സംഭവത്തില്‍ കൊല്ലപ്പെട്ടത്. കുടുംബ വഴക്കായിരുന്നു അച്ഛന്റേയും മകന്റേയും കൊലപാതകത്തില്‍ കലാശിച്ചത്. പുല്ലൂരാല്‍ കരിമ്പനപ്പറമ്പില്‍ അബൂബക്കറും മകന്‍ മുഹമ്മദ് ബഷീറും ആണ് അന്ന് മരിച്ചത്. അബൂബക്കറിന്റെ സഹോദരിയുടെ ഭര്‍ത്താവ് ചാത്തേരിപ്പറമ്പില്‍ സിദ്ദീഖ് ആണ് കൊല നടത്തിയത്.

അബ്ബൂബക്കറിന്റെ സഹോദരി ഫാത്തിമയും ഭര്‍ത്താവ് സിദ്ദിഖും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. തര്‍ക്കം മൂക്കുമ്പോള്‍ ഫാത്തിമ അബൂബക്കറിന്റെ വീട്ടിലേക്ക് വരികയാണ് പതിവ്. കൊലപാതകത്തിന് തലേന്നും ഫാത്തിമ ഇങ്ങനെ തെറ്റിപ്പോന്നിരുന്നു. പിന്നീട് വഴിയില്‍വച്ച് അബൂബക്കറിനെ കണ്ടപ്പോള്‍ ആണ് സിദ്ദിഖ് ആക്രമിച്ചത്. തടുക്കാന്‍ ചെന്ന മുഹമ്മദ് ബഷീറിനും കുത്തേല്‍ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+