18 കോടിയുടെ മരുന്ന് കാത്ത് പെരിന്തല്‍മണ്ണയിലെ ഇമ്രാനും; കേരളത്തിന്റെ കനിവ് തേടുന്നു
പെരിന്തല്‍മണ്ണ: കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന് ബാധിച്ച സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന സമാന രോഗം ബാധിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാനും സുമനസുകളുടെ സഹായം തേടുന്നു. ഇമ്രാന് നല്‍കേണ്ട ഒരു ഡോസ് മരുന്നിനും 18 കോടി രൂപ വില വരും. മുഹമ്മദി വേണ്ടി കൈകോര്‍ത്ത കേരളം ഇമ്രാനും വേണ്ടിയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ശരീരത്തിന്റെ ചലന ശേഷി നശിക്കുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണ് ഇമ്രാനെയും ബാധിച്ചിരിക്കുന്നത്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണിത്. പേശികളെ നിയന്ത്രിക്കുന്ന നെര്‍വുകള്‍ ഉല്‍ഭവിക്കുന്നത് സുഷുമ്നാ നാഡിയിലെ Anterior Horn സെല്ലുകളില്‍ നിന്നാണ് . ഈ കോശങ്ങള്‍ ക്രമേണ നശിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി ഇമ്രാന്‍ കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഒന്നിളകാന്‍ പോലും ആകാതെ വെന്റിലേറ്ററില്‍ കഴിയുകയാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ 18 കോടി രൂപയുടെ മരുന്ന് തന്നെയാണ് ഈ കുരുന്നിനും ജീവന്‍ രക്ഷിക്കാന്‍ വേണ്ടത്. ഇമ്രാന്റെ മരുന്നിന്റെ ചെലവിനായി ഇതുവരെ 28 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായാത്. കുഞ്ഞ് മുഹമ്മദിന് വേണ്ടി ദിവസങ്ങള്‍ക്കകം 18 കോടി കണ്ടെത്തിയ കേരളം ഇമ്രാന്റെ മടങ്ങി വരവിനായി കൈക്കോര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.
സ്‌നേഹ പ്രകടനമാണ് ചുംബനം; രണ്ടുപേര്‍ ചുംബിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍... ഇന്ന് ലോക ചുംബന ദിനം
അക്കൌണ്ട് വിവരങ്ങൾ
പേര് : ആരിഫ്
ബ്രാഞ്ച്: ഫെഡറല്‍ ബാങ്ക്, മങ്കട
അക്കൗണ്ട് നമ്പര്‍: 16320100118821
ഐഎഫ്എസ്സി: FDRL0001632
ഗൂഗിള്‍ പേ: 8075393563
ഫോണ്‍ നമ്പര്‍ : 8075393563
പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications