മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായിക പഠനം പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും; മന്ത്രി വി അബ്ദുറഹ്മാന്‍

Google Oneindia Malayalam News

മലപ്പുറം: കായിക കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്ന് സ്‌പോട്‌സ് മന്ത്രി വി അബ്ദുറഹിമാന്‍. കായിക മല്‍സരങ്ങള്‍ നടക്കുന്ന കേന്ദ്രമായി കേരളത്തെ മാറ്റും. കളിക്കളങ്ങളേയും കായിക താരങ്ങളേയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മെഡലുകള്‍ തേടിപോകുന്നതില്‍ നിന്നു മാറി മെഡലുകള്‍ തേടിയെത്തുന്ന കായിക കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മോദിയുടെ ആസ്തി വര്‍ധിച്ചു; മോദിയേക്കാള്‍ ആസ്തി അമിത് ഷായ്ക്ക്; അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്ത്മോദിയുടെ ആസ്തി വര്‍ധിച്ചു; മോദിയേക്കാള്‍ ആസ്തി അമിത് ഷായ്ക്ക്; അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്ത്

കായിക പഠനം പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ കായികയിനങ്ങളുടെയും ശാക്തീകരണം ഉറപ്പാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ കായിക പഠനം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും. കായിക പഠനം കുറ്റമറ്റതാക്കാന്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കും. കായിക താരങ്ങള്‍ക്ക് ഇതിലൂടെ തൊഴിലവസരം സൃഷ്ടിക്കും. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പ്രാദേശിക സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളാണ് ഇതിനു നേതൃത്വം നല്‍കുക. അര്‍ഹരായ കായിക താരങ്ങളെ ജില്ലാ സ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായി പുതിയ തസ്തിക സൃഷ്ടിച്ചു നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

b

മലപ്പുറം ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കളിക്കളങ്ങള്‍ ഉറപ്പുവരുത്തും. അടുത്ത സാമ്പത്തിക വര്‍ഷം ഈ പദ്ധതിക്കു തുടക്കം കുറിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ സ്ഥാപിച്ചു വരികയാണ്. സംസ്ഥാനത്ത് 58 സ്റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. ഇത്തവണ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക എന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു; പേളി മാണിയെ കണ്ട സന്തോഷം പങ്കുവച്ച് ജിപി- ചിത്രങ്ങള്‍

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍മാരായ കെടി ഇര്‍ഫാന്‍, എംപി ജാബിര്‍ എന്നിവരെ മന്ത്രി വി അബ്ദുറഹിമാന്‍ പൊന്നാടയണിയിച്ചു ആദരിച്ചു. മികച്ച ഫുട്‌ബോള്‍ പ്രതിഭയ്ക്കുള്ള മൊയ്തീന്‍കുട്ടി പുരസ്‌ക്കാര ജേതാവ് ആഷിഖ് കുരുണിയനു വേണ്ടി പിതാവ് അസൈന്‍ ഏറ്റുവാങ്ങി. മികച്ച കായിക പ്രതിഭയ്ക്കുള്ള പികെ ജയപ്രകാശ് പുരസ്‌ക്കാരം പികെ മുഹമ്മദ് ഹനാനും മികച്ച കായിക പരിശീലകനുള്ള ഡോ. കെ. ആലിക്കുട്ടി സ്മാരക പുരസ്‌ക്കാരം വി.പി സുധീറിനും മന്ത്രി സമ്മാനിച്ചു. മുന്‍ ദേശീയ ഫുട്‌ബോള്‍ താരം യു ഷറഫലി അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവുമാണ് പുരസ്‌ക്കാരം. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി.

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

Malappuram
English summary
Sports Minister V Abdurahman says Sports Study Will Include School Curriculum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X