മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്ടെ ശ്രീകണ്ഠനും വടകരയിലെ മുരളിയും പാണക്കാട്ടെത്തി: ലീഗുകാരുടെ പിന്തുണയ്ക്ക് നന്ദി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്ന പാലക്കാട്ടെ ശ്രീകണ്ഠനും, വടകരയിലെ മുരളിയും നന്ദി പറയാന്‍ പാണക്കാട്ടെത്തി, ലീഗുകാരുടെ പിന്തുണയും, പ്രചരണവും നിര്‍ണായകമായെന്ന് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാനാണ് സ്ഥാനാര്‍ഥികള്‍ നേരിട്ട് പാണക്കാടെത്തിയത്.
വികെ ശ്രീകണ്ഠനും കെ മുരളീധരനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.

മോദിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം; അധികാരത്തിലെത്തിയത് നേരിന്റെ വഴിയിലൂടെയല്ലെന്ന് രാഹുൽ ഗാന്ധിമോദിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം; അധികാരത്തിലെത്തിയത് നേരിന്റെ വഴിയിലൂടെയല്ലെന്ന് രാഹുൽ ഗാന്ധി

നന്ദിപറയാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ആഴ്ച്ച പാണക്കാട്ടെത്തിയിരുന്നു. കേരളത്തിലെ യുഡിഎഫിന്റെ മിന്നും വിജയത്തിന്റെ മുഖ്യപങ്ക് മുസ്ലിംലീഗിനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഇതിനാലാണ് യുഡിഎഫ് വലിയ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മുസ്ലിംലീഗ് നേതൃത്വത്തോട് നന്ദി പറയാന്‍ കെപിസിസി പ്രസിഡന്റ് പാണക്കാട്ടെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റെക്കോര്‍ഡിലെത്തിച്ചതും ലീഗ് തന്നെയാണെന്നും മുല്ലപ്പള്ളി പാണക്കാട് വെച്ച് പറഞ്ഞിരുന്നു. പാണക്കാടെത്തിയ മുല്ലപ്പള്ളിയെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു.

പങ്ക് മുസ്ലിം ലീഗിന്

പങ്ക് മുസ്ലിം ലീഗിന്

കേരളത്തില്‍ യുഡിഎഫ് മുന്നണിക്കുണ്ടായ ചരിത്ര വിജയത്തില്‍ മുസ്ലിംലീഗ് വഹിച്ച പങ്ക് വളരെ വലുതാണെന്നും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റെക്കോര്‍ഡിലെത്താന്‍ മുഖ്യപങ്ക് വഹിച്ചത് മുസ്ലിംലീഗാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മുസ്ലിംലീഗും പോഷക സംഘടനകളും നടത്തിയ പ്രവര്‍ത്തനം മുസ്ലിംലീഗ് പാര്‍ട്ടിയുടെ സംഘടന ശക്തികാണിക്കുന്നതായിരുന്നെന്നും അതിന് അതിയായ നന്ദിയുണ്ടെന്നും കെപിസിസി പ്രസിഡന്റ് തങ്ങളെ അറിയിച്ചു. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളെയാണ് പറയാനുണ്ടായിരുന്നതെന്നും ഇത് കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 വിജയിപ്പിച്ചതില്‍ സന്തോഷം

വിജയിപ്പിച്ചതില്‍ സന്തോഷം

മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് കേരളീയര്‍ യുഡിഎഫിനെ വലിയ വിജയത്തിലേക്കെത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തില്‍ ഒറ്റക്കെട്ടായി നിന്നാല്‍ എതിരാളികള്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെന്ന് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എന്നിവരും പാണക്കാടെത്തിയിരുന്നു. സംസ്ഥാന ദേശീയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് മുഴുവന്‍ സീറ്റുകളിലും ജയിക്കാനുള്ള സാഹചര്യമുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. അരമണിക്കൂറോളം നടന്ന ചര്‍ച്ചക്ക് ശേഷമാണ് മുല്ലപ്പള്ളി പാണക്കാടുനിന്നും മടങ്ങിയത്. ഡിസിസി പ്രസിഡന്റ് വിവി പ്രകാശും കെപിസിസി പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.

വയനാട്ടിലെ പ്രവര്‍ത്തനം

വയനാട്ടിലെ പ്രവര്‍ത്തനം


രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതുതൊട്ട് കോണ്‍ഗ്രസിനേക്കാള്‍ വലിയ ആവേശത്തോടെയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തിച്ചത്. യുഡിഎഫിനൊപ്പം എല്ലാ മതവിഭാഗങ്ങളും ആദിവാസി സമൂഹവും യുവാക്കളും സ്ത്രീകളുമെല്ലാം ശക്തമായി നിലകൊണ്ടതാണ് ഇത്രയും വലിയ വിജയം നേടാനായത്. തിളക്കമാര്‍ന്ന വിജയത്തില്‍ ഏറ്റവും കടപ്പാടുള്ള ഘടകകക്ഷി യുഡിഎഫിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗിനോടാണ്. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് പ്രമേയം പാസാക്കിയതിലുള്ള നന്ദിയും തങ്ങളെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറിടങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

 രാഹുല്‍ ഗാന്ധിയുടെ കത്ത്

രാഹുല്‍ ഗാന്ധിയുടെ കത്ത്

അതേ സമയം ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുസ്ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം കത്തയിച്ചിരുന്നു. താങ്കളുടെ കുടുംബം ഇന്ത്യക്കു വേണ്ടി ചെയ്ത ത്യാഗങ്ങളെ ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും താങ്കളെ ഈ രാജ്യത്തിന് ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ കത്തയച്ചത്.

Malappuram
English summary
Sreekantan and K Muraleedharan met Panakkad Thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X