മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

21കാരി ശ്രീലക്ഷ്മി തിരഞ്ഞെടുപ്പ് ഗോദയില്‍; പാണ്ടിക്കാട്ട് ചരിത്രം കുറിക്കാന്‍ യുഡിഎഫ്

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്തില്‍ ശ്രദ്ധേയയായ ഒരു സ്ഥാനാര്‍ഥി കളത്തിലിറങ്ങിയിരിക്കുന്നു. ഏഴാം വാര്‍ഡില്‍ മല്‍സരിക്കുന്ന ശ്രീലക്ഷ്മി അശോകന്‍. 21 വയസ് തികഞ്ഞിട്ടേയുള്ളൂ. പ്രായത്തില്‍ കവിഞ്ഞ പക്വതയും ലോകവിവരവുമാണ് ശ്രീലക്ഷ്മിയെ സ്ഥാനാര്‍ഥിയാക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ശ്രീലക്ഷ്മിക്ക് ഏഴാം വാര്‍ഡില്‍ ചെയ്യേണ്ട പദ്ധതികളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്.

1

മഞ്ചേരി യൂണിറ്റി വിമണ്‍സ് കോളജില്‍ നിന്ന് ഡിഗ്രി എടുത്ത ശ്രീലക്ഷ്മി ഇപ്പോള്‍ മമ്പാട് എംഇഎസ് കോളജില്‍ പിജി ചെയ്യുന്നു. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഇവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും തിളങ്ങുകയാണ്. വനിതാ ക്ഷേമ പദ്ധതികള്‍ ആണ് ശ്രീലക്ഷ്മി മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം. സ്ത്രീ സൗഹൃദ പദ്ധതികള്‍ നടപ്പാക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമെന്നും ശ്രീലക്ഷ്മി പറയുന്നു.

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നുപൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

പഠനത്തിലെ മിടുക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ശ്രീലക്ഷ്മി പ്രകടിപ്പിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. വിജയം മാത്രം മുന്നില്‍ കണ്ടാണ് പ്രചാരണം തുടരുന്നത്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയാണ് ശ്രീലക്ഷ്മി പാസായത്. ഡിഗ്രി പരീക്ഷയിലും മികച്ച വിജയമായിരുന്നു. ഒന്നിന് പിറകെ ഒന്നായി വിജയം മാത്രം രുചിച്ച ശ്രീലക്ഷ്മി തിരഞ്ഞെടുപ്പ് രംഗത്തും അതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

എന്റെ അയ്യന്‍, എന്റെ അയ്യന്‍... നെഞ്ചത്ത് കൈവച്ച് സുരേഷ് ഗോപി; ആരെയും വെറുതെവിടില്ലഎന്റെ അയ്യന്‍, എന്റെ അയ്യന്‍... നെഞ്ചത്ത് കൈവച്ച് സുരേഷ് ഗോപി; ആരെയും വെറുതെവിടില്ല

Malappuram
English summary
Sri Lakshmi Ashokan Contest as UDF Candidate in Pandikkad Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X