മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യവിഭവങ്ങളും വസ്ത്രങ്ങളും മരുന്നുകളും വിതരണം ചെയ്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസമായി മലപ്പുറത്തെ വിവിധ പ്രദേശങ്ങളില്‍നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രണ്ടാംഘട്ട വിഭവസമാഹരണം നടത്തി. മൂന്നു ലോറികളിലായി 35ടണ്ണോളം വരുന്ന ഭക്ഷ്യവിഭവങ്ങള്‍, പുതിയ വസ്ത്രങ്ങള്‍, മരുന്നുകള്‍ അരി, പഞ്ചസാര, ചായപ്പൊടി , തേങ്ങ, പച്ചക്കറികള്‍, പയറ് പരിപ്പ് വര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, ബേക്കറി വിഭവങ്ങള്‍, തുടങ്ങിയ നിത്യോപയോഗ വസ്തുക്കളാണ് ശേഖരിച്ചത്.

ഈ ആവശ്യവുമായി പൊതുജനങ്ങളെ സമീപിച്ചപ്പോള്‍ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്നും ദുരിതബാധിതര്‍ക്ക് വിഭവങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടും സമാഹരിച്ച് എത്തിക്കുമെന്നും എസ്ഡിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. വിഭവ സമാഹാരം വന്‍ വിജയമാക്കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.

news

വിവിധ സ്ഥലങ്ങളില്‍ ,അഡ്വ.സാദിഖ് നടുത്തൊടി ,ടി എം ഷൗക്കത്ത് , എ. സൈദലവി ഹാജി, , എം പി മുസ്തഫ മാസ്റ്റര്‍ , പി ഹംസ , എ ബീരാന്‍കുട്ടി, ടി സിദ്ദീഖ് മാസ്റ്റര്‍ ,കെ എം അഹമ്മദ് നിഷാദ്, ഫൈസല്‍ ആനപ്ര, ലത്തീഫ് മഞ്ചേരി, ഡയമണ്ട് ബാപ്പു, ഉസ്മാന്‍ കരുളായി, ഇസ്മായില്‍ കട്ടുപ്പാറ, അബ്ദുസ്സലാം മങ്കട, ഷരിക്കാന്‍ പൂവില്‍, മുസ്തഫ വള്ളിക്കുന്ന്, ഹനീഫ എളയൂര്, അലവി കെ എം, അന്‍വര്‍ പൊന്നാനി, മരക്കാര്‍ ഹാജി, മുസ്തഫ വളാഞ്ചേരി, മുഹമ്മദ് അഷ്റഫ് , നസ്‌റുദ്ദീന്‍ ബാവ, അര്‍ഷദ് പാണക്കാട്,അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

Malappuram
English summary
SDPI distributed basic needs for surivors in disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X