Get Updates
Get notified of breaking news, exclusive insights, and must-see stories!

എ പ്ലസുമായി മലപ്പുറം; ചരിത്രക്കുതിപ്പില്‍ ജില്ല... കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ എടരിക്കോട്

മലപ്പുറം: വിദ്യാഭ്യാസ മേഖലയില്‍ മലപ്പുറം ജില്ല കൈവരിക്കുന്ന മുന്നേറ്റത്തിന് സാക്ഷിയായി ഇന്ന് പുറത്തുവന്ന എസ്എസ്എല്‍സി പരീക്ഷ ഫലം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. 7838 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ സ്‌കൂളും മലപ്പുറം ജില്ലയിലാണ്. ഈ റെക്കോര്‍ഡ് എടരിക്കോട് പികെഎം ഹയര്‍സെക്കണ്ടറി സ്‌കൂളിനാണ്. 2076 വിദ്യാര്‍ഥികളാണ് ഇത്തവണ ഈ സ്‌കൂളില്‍ പരീക്ഷ എഴുതിയത്.

s

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

ഗ്രേസ് മാര്‍ക്കില്ലാതെയാണ് ഇത്തവണ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എടുത്തുപറഞ്ഞു. ചരിത്ര വിജയമാണ് സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയിലുണ്ടായിരിക്കുന്നത്. 99.47 ശതമാനമാണ് വിജയം. പരീക്ഷ ഫലം വിവിധ വെബ്‌സൈറ്റുകളില്‍ ലഭ്യമായിട്ടുണ്ട്.

സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

421887 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 419651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷം വിജയശതമാനം 98.82 ശതമാനമായിരുന്നു. 121318 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി എന്നതും എടുത്തു പറയേണ്ടതാണ്. വിജയശതമാനം കൂടുതലുള്ള റവന്യൂ ജില്ല കണ്ണൂര്‍ ആണ്. കുറവ് വയനാടും. വിജയ ശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലായാണ്. കുറവ് വയനാട്.

Recommended Video

cmsvideo
    Kerala SSLC Result 2021: Malappuram Records Most A+ Scorers

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+