മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് വിപുലമായ യാത്രാ സൗകര്യം, വാഹനം പോലീസ് തടയില്ല

  • By Desk
Google Oneindia Malayalam News

മലപ്പുറം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് ഹാജരാകുന്നതില്‍ തടസമുണ്ടോ എന്ന കാര്യം കഴിഞ്ഞദിവസങ്ങളില്‍ അധ്യാപകര്‍ പ്രത്യേകം വിളിച്ച് അന്വേഷിച്ചിരുന്നു. വീട്ടിലോ പരിസരത്തോ വിദേശത്ത് നിന്നോ, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരുണ്ടോ എന്നും അന്വേഷിച്ചു. വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികളും സ്‌കൂളുകളില്‍ സ്വീകരിച്ചിട്ടുണ്ട്.

S

പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവര്‍ഗ്ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജനമൈത്രി പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. കുട്ടികള്‍ ധാരാളമുളള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പോലീസിനെ നിയോഗിക്കും.

ഏതെങ്കിലും കാരണത്താല്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പോലീസ് വാഹനത്തില്‍ തന്നെ പരീക്ഷയ്ക്ക് എത്തിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നില്‍ തിരക്കൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലകളിലെ പോലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം അഡീഷണല്‍ എസ്.പിമാര്‍ക്കും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ്.

ചത്ത നായയെ തിന്നു, റെയില്‍വെ സ്റ്റേഷനില്‍ ഭക്ഷണത്തിന് കൂട്ടത്തല്ല്... ദുരന്ത ചിത്രങ്ങള്‍ വരുന്നുചത്ത നായയെ തിന്നു, റെയില്‍വെ സ്റ്റേഷനില്‍ ഭക്ഷണത്തിന് കൂട്ടത്തല്ല്... ദുരന്ത ചിത്രങ്ങള്‍ വരുന്നു

പരീക്ഷാകേന്ദ്രങ്ങളുടെ കൃത്യമായ വിവരം ജില്ലാ പോലീസ് മേധാവിമാരും കണ്‍ട്രോള്‍ റൂമും സൂക്ഷിക്കും. സാമൂഹിക അകലം ഉള്‍പ്പെടെയുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കാന്‍ ജനമൈത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷവും പോലീസിന്റെ ജാഗ്രത തുടരും.

ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...

ഇത് സംബന്ധിച്ച് ദിവസവും വൈകുന്നേരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം; മുന്‍ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു, പവാറിന് പിന്നാലെമഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം; മുന്‍ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു, പവാറിന് പിന്നാലെ

കമല്‍നാഥിന് പൂട്ടിടാന്‍ നീക്കം; ജയിലില്‍ അടയ്ക്കുമെന്ന് മന്ത്രി, ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്കമല്‍നാഥിന് പൂട്ടിടാന്‍ നീക്കം; ജയിലില്‍ അടയ്ക്കുമെന്ന് മന്ത്രി, ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്

Malappuram
English summary
SSLC, Plus Two Exam; Vehicle arranged for Students in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X