Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി ഫലം; മലപ്പുറവും കുട്ടനാടും പത്തനംതിട്ടയും തിളങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ 99.71 ശതമാനം വിദ്യാര്‍ഥികള്‍ ജയിച്ചു. കുറഞ്ഞ വിജയ ശതമാനം വയനാട് ജില്ലയിലാണ്. ഇവിടെ 95.04 ശതമാനമാണ് വിജയം. കുട്ടനാട് വിദ്യാഭ്യാസ ജില്ല നൂറ് ശതമാനം വിജയം നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

t

Recommended Video

cmsvideo
    Kerala sslc results declaration | Oneindia Malayalam

    സേ പരീക്ഷയുടെ വിവരം പിന്നീട് അറിയിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതുപോലെ പ്ലസ് വണ്‍ പ്രവേശന തിയ്യതി പിന്നീട് അറിയിക്കും. പുനര്‍ മൂല്യനിര്‍ണയത്തിന് വ്യാഴാഴ്ച മുതല്‍ അപേക്ഷ നല്‍കാം. മാര്‍ച്ച് 10നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. കൊറോണയും ലോക്ക് ഡൗണും കാരണം മാറ്റിവച്ച ചില പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടത്തി. ഒരു മാസത്തിനകം ഫലം പ്രഖ്യാപിക്കുകയും ചെയ്തു.

    ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. 2327 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് പരീക്ഷ എഴുതിയത് ആലപ്പുഴയിലെ തെക്കേക്കര സ്‌കൂളിലാണ്. രണ്ടു പേര്‍ മാത്രമാണ് ഇവിടെ പരീക്ഷ എഴുതിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+