മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയി: ശ്രീധന്യക്ക് വീടൊരുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഗോത്രവര്‍ഗ വിദ്യാര്‍ഥിനിയും കാലിക്കറ്റ് സര്‍വകലാശാലയുടെ സന്തതിയുമായ ശ്രീധന്യ സുരേഷിന് വീട് നിര്‍മ്മിച്ചുനല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ എന്‍എസ്എസ് ഓപ്പണ്‍ യൂണിറ്റ് തീരുമാനിച്ചു. വയനാട്ടിലെ ശ്രീധന്യയുടെ ഭൂമിയിലാണ് വീട് നിര്‍മ്മിക്കുക. ഈ സ്ഥലം കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, ഐ.ടി.എസ്.ആര്‍ ഡയറക്ടര്‍ ഡോ.ഇ.പുഷ്പലത എന്നിവര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

<strong>അനില്‍ അംബാനിക്കായി കോടതി രേഖ തിരുത്തിയവര്‍ക്ക് രഞ്ജന്‍ ഗോഗോയ്ക്കെതിരെയുള്ള ഗൂഡാലോചനയില്‍ പങ്ക്!</strong>അനില്‍ അംബാനിക്കായി കോടതി രേഖ തിരുത്തിയവര്‍ക്ക് രഞ്ജന്‍ ഗോഗോയ്ക്കെതിരെയുള്ള ഗൂഡാലോചനയില്‍ പങ്ക്!

sridhanya-1556

വീട് നിര്‍മാണത്തിനായി ഡോ.ഇ.ശ്രീകുമാരന്‍ ചെയര്‍മാനായും ബേബി ഷബീല കണ്‍വീനറായും രാജേഷ് ട്രഷററായുമുള്ള കമ്മിറ്റി രൂപീകരിച്ചു. സര്‍വകലാശാലാ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നുമാണ് ഇതിനുള്ള ഫണ്ട് സ്വരൂപി ക്കുക. കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവകുപ്പിലെ പൂര്‍വവിദ്യാര്‍ഥിനിയാണ് ശ്രീധന്യ.

Malappuram
English summary
Staffs and techers of Calicut university join hands to make house for Sree Dhanya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X