മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മക്കളെയും കൂട്ടി മരുമകൾ മറ്റൊരാളുകൂടെ ഇറങ്ങി പോയി; കുട്ടികളെ തിരിച്ച് വേണമെന്ന് ഭർത്താവിന്റെ അമ്മ, ബാലാവകാശ കമ്മീഷനിൽ പരാതി നൽകി, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുട്ടികളെയും കൂട്ടി മരുമകള്‍ മറ്റൊരാള്‍ക്കൊപ്പം പോയെന്നും കുട്ടികളെ തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ അമ്മ പരാതിയുമായി ബാലവകാശ കമ്മീഷന് മുന്നിലെത്തി. എറണാകുളം ജില്ലയിലാണ് ഇവര്‍ നിലവില്‍ താമസിക്കുന്നത്. ഈ കേസില്‍ 15 ദിവസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

<strong>വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടുവേലക്ക് നിന്ന അനാഥയായ യുവതിയെ കാണാനില്ല; കാണാതായിട്ട് എഴ് മാസം... സബ് കലക്ടര്‍ക്ക് പരാതി നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍</strong>വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടുവേലക്ക് നിന്ന അനാഥയായ യുവതിയെ കാണാനില്ല; കാണാതായിട്ട് എഴ് മാസം... സബ് കലക്ടര്‍ക്ക് പരാതി നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍

വെള്ളിയാഴ്ച്ച മലപ്പുറത്തുചേര്‍ന്ന സിറ്റിംഗിലാണ് സംഭവം. ആകെ പത്ത് പരാതികളാണ് വെള്ളിയാഴ്ച്ച നടന്ന സിറ്റിംഗില്‍ പരിഗണിച്ചത്. പുതുതായി ഒരു കേസും പരിഗണനക്ക് വന്നു. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ ഡോ. എംപി ആന്റണി, ഫാ. ഫിലിപ്പ് പരക്കാട്ട്, നസീര്‍ ചാലിയം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസുകള്‍ പരിശോധിച്ചത്.

Child protection commission

അതേ സമയം പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാര്‍ഥിയുടെ കെമിസ്ട്രിയുടെ ഉത്തരപേപ്പറിന്റെ മൂന്ന് അഡീഷണല്‍ ഷീറ്റുകള്‍ മൂല്യനിര്‍ണയം നടത്തിയില്ലെന്ന് ബാലവകാശ കമ്മീഷന്റെ ഇടപെടല്‍ മൂലം തെളിഞ്ഞു, സംഭവം തെളിഞ്ഞത് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്നാണ്, നഷ്ട പരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥി ബാലവകാശ കമ്മീഷനെ സമീപിച്ചു.

ഹയര്‍സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയത്തിലെ അപാകത മൂലം അദ്ധ്യയന വര്‍ഷം നഷ്ടമായ വിദ്യാര്‍ത്ഥി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കണ്ടറി കെമിസ്ട്രി പരീക്ഷയിലെ മൂല്യനിര്‍ണത്തിലെ അപാകത ചൂണ്ടിക്കാട്ടി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പരാതിയുമായെത്തിയത്.

പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉത്തരപേപ്പറിന്റെ പകര്‍പ്പ് ലഭ്യമാക്കി പരിശോധിച്ചപ്പോള്‍ മൂന്ന് അഡീഷണല്‍ ഷീറ്റുകള്‍ മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നേരത്തെ കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന്, മൂല്യനിര്‍ണയം നടത്തിയ രണ്ട് അദ്ധ്യാപകരില്‍ നിന്ന് പ്രതിഫല തുകയും മറ്റു ആനുകൂല്യങ്ങളും ഹയര്‍സെക്കണ്ടറി വകുപ്പ് തിരിച്ചു പിടിച്ചു. എന്നാല്‍ അപാകത മൂലം അദ്ധ്യയന വര്‍ഷം നഷ്ടമായെന്നും മറ്റും കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാര്‍ത്ഥി ഇത്തവണ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മേല്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് കമ്മീഷന്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കും.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറി ഹാജരായി. ഒരു മാസത്തിനകം അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കുമെന്ന് കമ്മീഷനെ അറിയിച്ചു. വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ ഇന്നലെ സ്‌കൂള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.

ഈ കേസില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. മാരകമായ അസുഖം കാരണം കഴിഞ്ഞ തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്നും പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ ഇത് പ്രത്യേക കേസായി പരിഗണിച്ച് അനുമതി നല്‍കാന്‍ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

എടപ്പാളില്‍ മര്‍ദ്ദനമേറ്റ നാടോടി ബാലികക്ക്് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ ഹരജിയും ഇന്നലെ പരിഗണനക്ക് വന്നു. ഈ കേസുമായി ബന്ധപ്പെട്ട് ബാലികക്ക് എല്ലാ വിധ സംരക്ഷണവും നല്‍കിയതായി തിരൂര്‍ ഡിവൈ.എസ്.പി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. കുട്ടിയുടെ സംരക്ഷണത്തിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Malappuram
English summary
State Child Protection Commission siting in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X