മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന ഹജ് ക്യാമ്പ് വെള്ളിയാഴ്ച്ച സമാപിക്കും, സമാപന ദിവസമായ ശനിയാഴ്ച്ച നാല് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും സര്‍വ്വീസ് നടത്തും

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന ഹജ് ക്യാമ്പ് വെള്ളിയാഴ്ച്ച സമാപിക്കും, സമാപന ദിവസമായ ശനിയാഴ്ച്ച നാല് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും സര്‍വ്വീസ് നടത്തും വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് കരിപ്പൂര്‍ ഹജ് ഹൗസില്‍ സംസ്ഥാന ഹജ് വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ സംഗമം ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും.

<strong>വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണു; സംഭവം അന്വേഷിച്ച അധ്യാപകര്‍ വിവരമറിഞ്ഞപ്പോള്‍ ഒന്നു ഞെട്ടി, മൂന്നാം ക്ലാസ് മുതല്‍ 9ാം ക്ലാസ് വരെ നിരന്തരം പീഡനം, രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്!</strong>വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണു; സംഭവം അന്വേഷിച്ച അധ്യാപകര്‍ വിവരമറിഞ്ഞപ്പോള്‍ ഒന്നു ഞെട്ടി, മൂന്നാം ക്ലാസ് മുതല്‍ 9ാം ക്ലാസ് വരെ നിരന്തരം പീഡനം, രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്!

ചടങ്ങില്‍ പി.വി അബ്ദുല്‍ വഹാബ് എം പി, എം എല്‍ എമാരായ ടി വി ഇബ്‌റാഹീം, കാരാട്ട് റസാഖ് ,പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മുഹമ്മദ് മുഹ്‌സിന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ജില്ലാ കലക്ടറും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാഫര്‍ മാലിക് , കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജിന നബി ശൈഖ്, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പൊള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പി.കെ അഹമ്മദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ. എന്‍.എം മുജീബ് റഹ്മാന്‍ തുടങ്ങി മത, രാഷ്ര്ടീയ, സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ക്യാമ്പ് ശനിയാഴ്ച്ച സമാപിക്കും. വെള്ളി രണ്ട് വിമാനങ്ങളും സമാപന ദിവസമായ ശനി നാല് വിമാനങ്ങളും കരിപ്പൂരില്‍ നിന്നും സര്‍വ്വീസ് നടത്തും

Hajj

സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ തീര്‍ഥാടക സംഘം കഴിഞ്ഞ ഏഴിനാണ് കരിപ്പൂരില്‍ നിന്നും പുറപ്പെട്ടത്. ഈമാസം ഏഴ് മുതല്‍ 20വരെ സൗദി എയര്‍ലൈന്‍സിന്റെ 36 വിമാനങ്ങളിലായാണ് ഹാജിമാര്‍ യാത്രയാവുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചിട്ടുള്ളത്. ആകെ 13472 പേരാണ് കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് പോകുന്നത്.

ഇതില്‍ 10732 പേര്‍ കരിപ്പൂരില്‍ നിന്നും 2740 പേര്‍ നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് യാത്ര പുറപ്പെടുന്നത്. 8026 സ്ത്രീകളും 5446 പുരുഷന്‍മാരുമടങ്ങുന്നതാണ് യാത്രികര്‍. എഴുപത് വയസ്സിനു മുകളിലുള്ള 1199 പേരും 19 കുട്ടികളും മെഹറം ഇല്ലാതെ 45 വയസ്സിനു മുകളിലുള്ള 2011 സ്ത്രീകളും സംഘത്തിലുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത.് 3830 പേരാണ് ജില്ലയില്‍ നിന്നും പോവുന്നത്.

കോഴിക്കോട് ജില്ലയില്‍ നിന്നും 3457 പേരും യാത്ര പോകുന്നത്. നെടുമ്പാശ്ശേരി ഹജ് ക്യാമ്പ് 13 ന് വൈകീട്ട് അഞ്ചിന് മന്ത്രി ഡോ.കെ.ടി.ജലീലാണ് ഉദ്ഘാടനം ചെയ്തത്. നെടുമ്പാശ്ശേരിയില്‍ നിന്നും ജൂലൈ 14 മുതല്‍ 17 വരെ എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്. എട്ട് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നു ഹജിനായി സര്‍വീസ് നടത്തുന്നത്.

Malappuram
English summary
State Hajj camp to be end on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X