5000 നോക്കി... പിന്നീട് ടിക്കറ്റ് ഉപേക്ഷിച്ചു; ജാഫറിന് അടിച്ചത് 75 ലക്ഷം, രസകരമായ സംഭവം ഇങ്ങനെ
പെരിന്തല്‍മണ്ണ: ചെറിയ സമ്മാനങ്ങളുടെ നമ്പറുകളില്‍ ഒത്തുനോക്കി. സാധാരണ കിട്ടാറുള്ളത് 5000 രൂപ വരെയാണ്. ആ ഗണത്തില്‍ നോക്കിയത്. നമ്പര്‍ ഇല്ല എന്ന് മനസിലാക്കി ടിക്കറ്റ് വീട്ടിലെ മാലിന്യക്കൂമ്പാരത്തിലേക്കിട്ടു. പിന്നീടാണ് അറിഞ്ഞത് പുലാമന്തോളില്‍ നിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് എന്ന്. ഇതോടെ ഒഴിവാക്കിയ ടിക്കറ്റ് വീണ്ടും തപ്പിയെടുത്തു നമ്പര്‍ ഒത്തു നോക്കി. അതെ ആ ഭാഗ്യവാന്‍ താന്‍ തന്നെയാണെന്ന് ജാഫര്‍ തിരിച്ചറിഞ്ഞു.

കേരള സര്‍ക്കാരിന്റെ സ്ത്രീ ശക്തി ലോറ്ററിയുടെ 75 ലക്ഷം രൂപ അടിച്ചത് (sj482785) പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി കുറുവക്കുന്നന്‍ ജാഫറിനാണ്. പുലാമന്തോളിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. നേരത്തെ ഇവിടെ നിന്ന് ടിക്കറ്റ് എടുത്തപ്പോള്‍ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. ഇപ്പോഴിതാ 75 ലക്ഷം. തറവാട്ട് വീട്ടില്‍ താമസിക്കുന്ന ജാഫറിന് സ്വന്തമായി ഭൂമി വാങ്ങണം, വീടു വയ്ക്കണം... ഇതാണ് ആഗ്രഹം. മൂന്ന് മക്കളും ഭാര്യയുമുണ്ട്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
Recommended Video
കട്ടുപ്പാറയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്. പലയിടങ്ങളില്‍ നിന്നും ലോട്ടറി ടിക്കറ്റെടുക്കുന്ന രീതിയുണ്ട് ജാഫറിന്. എപ്പോഴും ആറ് ടിക്കറ്റുകള്‍ ഒരുമെച്ചെടുക്കുകയാണ് ചെയ്യുക. പലതവണ 5000 രൂപ വരെ അടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴും നമ്പര്‍ ഒത്തുനോക്കുമ്പോള്‍ ഈ ഗണത്തിലാണ് നോക്കുക. ഒന്നാം സമ്മാനം കിട്ടുമെന്ന് ജാഫര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications