മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷ്ടിച്ച മൂന്ന് ലക്ഷം രൂപ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നിട്ടു, പിന്നാലെ നഷ്ടപ്പെട്ട രണ്ട് പവന്‍ സ്വര്‍ണവും തിരിച്ചുകിട്ടി.

  • By Desk
Google Oneindia Malayalam News

മലപ്പുറം: മോഷ്ടിച്ച മൂന്ന് ലക്ഷം രൂപ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നിട്ടതിന് പിന്നാലെ ഒപ്പം നഷ്ടപ്പെട്ട രണ്ട് പവന്‍ സ്വര്‍ണവും തിരിച്ചുകിട്ടി. ബുധനാഴ്ച രാത്രിയാണ് പണം ഉപേക്ഷിച്ച അതേ സ്ഥലത്ത് തന്നെ മോതിരവും കൊണ്ടുവന്നിട്ട നിലയില്‍ കണ്ടത്. ഇവയ്‌ക്കൊപ്പം മോഷ്ടിക്കപ്പെട്ട ഒരു വള മാത്രമാണ് ഇനി തിരിച്ചുകിട്ടാനുള്ളത്. ചെറുമുക്ക് ജീലാനിനഗറിലെ മീത്തില്‍ മികച്ചാന്‍ മുഹമ്മദ് അലിയുടെ വീട്ടില്‍ നിന്നാണ് പണവും ആഭരണങ്ങളും മോഷണം പോയത്. ഭൂമി ഇടപാട് നടത്തിയ വകയില്‍ ബാക്കി കിട്ടാനുള്ള മൂന്നുലക്ഷം കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് ഇടപാടുകാരന്‍ വീട്ടിലെത്തിച്ചുകൊടുത്തു.

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; നിർമലാ സീതാരാമന് മുന്നിൽ പ്രതീക്ഷകളും വെല്ലുവിളികളുംരണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; നിർമലാ സീതാരാമന് മുന്നിൽ പ്രതീക്ഷകളും വെല്ലുവിളികളും

രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ, വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം അപ്രത്യക്ഷമായി . കൂടെ മോതിവും വളയും മോഷ്ടിക്കപ്പെട്ടു. അന്ന് രാത്രി താനൂര്‍ എസ്. ഐ നവീനിന്റെ നേതൃത്വത്തില്‍ വീടും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല, ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് താനൂര്‍ എസ്.എച്ച്.ഒ എ. എം. സിദ്ധിഖിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. എന്നാല്‍ രാത്രി ഒമ്പതരയ്ക്ക് മൂന്ന് ലക്ഷം രൂപ വീടിന്റെ അടുക്കളയുടെ ഉള്‍വശത്തു നിന്ന് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ കിട്ടി. ഇന്നാണ് അരപ്പവന്റെ മോതിരം കിട്ടിയത്. ഒന്നര പവന്റെ വളയാണ് ഇനി കിട്ടാനുള്ളത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മൂന്നുലക്ഷം രൂപ നാളെ വീട്ടുകാര്‍ക്ക് തിരികെ നല്‍കും. വളയും തിരിച്ചുകിട്ടുമെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണത്തിന് പിന്നിലാരെന്നത് സംബന്ധിച്ച സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

cashrobbery

ചെറുമുക്ക് ജീലാനിനഗറിലെ മീത്തില്‍ മികച്ചാന്‍ മുഹമ്മദ് അലിയുടെ അടുത്ത ബന്ധുക്കളായ ചിലരെ പോലീസ് ചോദ്യംചെയ്തിരുന്നു. സംഭവത്തിലെ ബന്ധുക്കളായ ചിലരെ പോലീസ് സംശയിക്കുന്നുണ്ട്, ഇതുമായി ബന്ധപ്പെട്ടു നിലവില്‍ ഒന്നും പറയാനാകില്ലെന്നും പോലീസ് പറഞ്ഞു. അതേ സമയം നേരത്തെ കണ്ടെത്തിയ പണം കൂടുതല്‍ പരിശോധനക്കുവേണ്ടിയാണു കസ്റ്റഡിയിലെടുത്തിരുന്നതെന്നും നാളെ പണം വീട്ടുകാര്‍ക്കുതന്നെ കൈമാറുമെന്നും പോലീസ് പറഞ്ഞു.

Malappuram
English summary
Stolen gold and cash recieved in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X