മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിഷേധത്തിനിടെ മന്ത്രി കെ.ടി ജലീലിനെ കല്ലെറിഞ്ഞ് യൂത്തലീഗുകാര്‍, പോലീസ് ലാത്തി വീശി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗുകാര്‍ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രി കെ.ടി ജലീലിന് നേരെ കല്ലേറും. പോലീസ് ലാത്തി വീശി. പുത്തനത്താണി കടുങ്ങാത്തുകുണ്ട് ചെറവന്നൂരിലാണ് ശനിയാഴ്ച്ച പ്രതിഷേധമുണ്ടായത്. യൂത്ത് ലീഗ് പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. മന്ത്രിയെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്നു പോലീസ് ലാത്തി വീശിയതോടെ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന് പരുക്കേറ്റു.

ചെറവന്നൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ശിലാസ്ഥാപനവും ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു മന്ത്രി കെ.ടി ജലീല്‍. മന്ത്രി എത്തിയ ഉടനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡില്‍ കുത്തിയിരുന്ന് പ്രധിഷേധിച്ചു.മന്ത്രിക്ക് സംരക്ഷണം നല്‍കാന്‍ പ്രദേശത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സംഘടിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

legueprotest-15

പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി വിരട്ടിയോടിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം മന്ത്രി സി.പി.എം പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഒന്നര കിലോ മീറ്റര്‍ ദൂരം കാല്‍നടയായി വന്ന് കടുങ്ങാത്തുകുണ്ടിലെത്തിയാണ് വാഹനത്തില്‍ കയറി യാത്ര തിരിച്ചത്.

Malappuram
English summary
stone pelting in youth legue protest against kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X