മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആധുനിക സൗകര്യങ്ങളോടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സ്‌ട്രോക്ക്, ക്യാന്‍സര്‍ ചികിത്സാ യൂണിറ്റുകള്‍ തുറന്നു, ആരോഗ്യവകുപ്പിലെ കുറവുകളെല്ലാം പരിഹരിച്ചെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പെരിന്തല്‍മണ്ണയിലെയും സമീപ പ്രദേശങ്ങളിലേയും രോഗികള്‍ക്ക് എന്നും ആശ്രയ കേന്ദ്രമായ ജില്ലാ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ ക്യാന്‍സര്‍, സ്‌ട്രോക്ക് ചികിത്സാ യൂണിറ്റുകളും വയോജന, പാലിയേറ്റീവ് പരിചരണ വാര്‍ഡുകളും രോഗികള്‍ക്കായി തുറന്നു കൊടുത്തു.

<strong>അനധികൃതമായി ദത്തെടുക്കാൻ ശ്രമിച്ച രണ്ടുപേർ റിമാൻഡിൽ; നിയമവിധേയമല്ലാതെ കുട്ടികളെ ദത്തെടുക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെകെ ശൈലജ</strong>അനധികൃതമായി ദത്തെടുക്കാൻ ശ്രമിച്ച രണ്ടുപേർ റിമാൻഡിൽ; നിയമവിധേയമല്ലാതെ കുട്ടികളെ ദത്തെടുക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെകെ ശൈലജ

വയോജന,പാലിയേറ്റീവ് വാര്‍ഡുകള്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും, സ്‌ട്രോക്ക്, ക്യാന്‍സര്‍ യൂണിറ്റുകള്‍ മഞ്ഞളാംകുഴി അലി എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. പഴയ പ്രസവ വാര്‍ഡ് നവീകരിച്ചാണ് വയോജനങ്ങള്‍ക്കും, പക്ഷാഘാതം സംഭവിച്ചവര്‍ക്കും, പാലിയേറ്റീവ് വിഭാഗക്കാര്‍ക്കും പരിചരണത്തിനായി കിടത്തി ചികിത്സയക്കമുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.

Speaker P Sreeramakrishnan

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 42 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഓരോ ചികിത്സ വിഭാഗത്തിലേക്കും വേണ്ട ഫര്‍ണിച്ചറും ബെഡുകളും കെട്ടിടത്തിലുണ്ട്. കൂടാതെ പുറത്ത് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള ഇരിപ്പിടങ്ങളും പെയിന്റടിച്ചു നവീകരിച്ചു. അഞ്ച് നഴ്‌സ്മാരുടേയും നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും ഡോക്ടര്‍മാരുടേയും സേവനം യൂണിറ്റുകളില്‍ ലഭ്യമാക്കും.

പൊതു വിദ്യാഭ്യാസ മേഖലയില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു. പൊതു വിദ്യാലയങ്ങളുടെ വളര്‍ച്ച യാഥാര്‍ഥ്യമാക്കുന്നതിന് കക്ഷി രാഷ്ര്ടീയത്തിനതീതമായി ജനകീയ പിന്തുണ ഉണ്ടായി. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തിന്റെ മുഖഛായ തന്നെ മാറി. എവിടെയെല്ലാം കുറവുകള്‍ ഉണ്ടായോ അവിടെയെല്ലാം പരിഹരിക്കുന്ന ഇടപെടലാണ് ആരോഗ്യ മേഖലയിലും ഉണ്ടായത്. സര്‍ക്കാരും ആരോഗ്യ വകുപ്പ് മന്ത്രിയും ഇതിന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

ആശുപത്രിയിലെ ജില്ലാ പഞ്ചായത്തിന്റെ സേവനങ്ങളേയും സ്പീക്കര്‍ പ്രകീര്‍ത്തിച്ചു. ആരോഗ്യമേഖലയില്‍ പുതിയ തസ്തികകളില്‍ തടസ്സം ഉണ്ടാകില്ലെന്നും ജില്ലാശുപത്രിയിലെ കുറവുകള്‍ പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും സ്പീക്കര്‍ ഉറപ്പു നല്‍കി. വാര്‍ഡിലേക്ക് പെയ്ന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കില്‍ നിന്ന് രണ്ട് ജീവനക്കാരെ ഡോ. സാമുവല്‍ കോശി കൈമാറി. ബ്ലഡ് ബാങ്ക് നാല് ജീവനക്കാരേയും കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ഡിഎംഒ. ഡോ. മുഹമ്മദ് ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ സമിതി അധ്യക്ഷന്‍ വി.സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, ടി.ഹാജറുമ്മ, സലീം കുരുവമ്പലം, അഡ്വ. ടി.കെ.റഷീദലി, എം.കെ.റഫീഖ, എന്നിവരും താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാസര്‍, എ.കെ.മുസ്തഫ, വി.രമേശന്‍, എ.ശിവദാസന്‍, ഹംസ പാലൂര്‍, കൃഷ്ണദാസ് ആല്‍ പാറ, ഡോ.അബൂബക്കര്‍ തയ്യില്‍, സൂപ്രണ്ട് ഡോ. ഷാജു മാത്യൂസ് പ്രസംഗിച്ചു.

Malappuram
English summary
Stroke and cancer treatment units opened at Perinthalmanna district hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X