Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ബസ്സിനടിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു

മലപ്പുറം: സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട ബസ്സ് ഇലക്ട്രിക് പോസ്റ്റും ബൈക്കും തകര്‍ത്തു മണ്ണില്‍ താഴ്ന്നു നിന്നു. ബസ്സിനടിയില്‍ കുടുങ്ങിയ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ത്ഥിയെ ഗുരുതരമായ പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടം സ്വദേശിയും പള്ളിക്കുന്ന് താമസക്കാരനായ കിഴിഞ്ഞാലില്‍ റഷീദിന്റെ മകള്‍ ഷഹല(18)നാണ് ഗുരുതരമായി പരിക്കേറ്റത്.

വീട്ടിലേക്ക് നടന്നു പോയിരുന്ന ഷഹല അപകടത്തില്‍ പെട്ട ബസ്സിനടിയില്‍ കുടുങ്ങുകയായിരുന്നു. തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്തെ സെമി ഹമ്പിന് സമീപത്ത് ഞായറാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് തൃശ്ശൂര്‍ പോയിരുന്ന സ്വകാര്യ ബസ്സ് ഹമ്പ് ചാടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലും ഇലക്ര്ടിക് പോസ്റ്റിലും ഇടിച്ച് റോഡരികില്‍ ചളിയില്‍ താഴ്ന്ന് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ പെട്ട ബസ്സിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്ന ആശങ്ക പരിഭ്രാന്തി പരത്തി.ജെസിബി കൊണ്ട് വന്ന് ബസ്സ് പൊക്കി നോക്കിയാണ് ആശങ്ക അകറ്റിയത്.നാട്ടുകാരും ചങ്ങരംകുളം പോലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.

busaccident-1

അതേ സമയം കനത്ത കാറ്റിലും മഴയിലും ചങ്ങരംകുളം സ്റ്റേഷന്‍ വഴിയില്‍ പടുകൂറ്റന്‍ മരത്തിന്റെ കൊമ്പ് മുറിഞ്ഞു വീണ് വലിയ അപകടം ഒഴിവായി.ഞായറാഴ്ച കാലത്ത് പത്ത് മണിയോടെയാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ വഴിയില്‍ കൃഷിഭവന് മുന്നിലാണ് സംഭവം.പോലീസ് ജീപ്പ് പോലീസുകാരുമായി പുറത്തിറങ്ങുമ്പോഴാണ് മരം മുറിഞ്ഞ് വീണത്.തലനാരിഴക്ക് പോലീസുകാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.വൈദ്യുതി ലൈനിലേക്ക് മരം വീണെങ്കിലും വൈദ്യുതി നിലച്ചതിനാലും കൂടുതല്‍ അപകടം ഒഴിവായി.സ്ഥലത്തെത്തിയ കെഎസ്ഇബി ജീവനക്കാരും ചങ്ങരംകുളം പോലീസും ചേര്‍ന്ന് മുറിഞ്ഞ് വീണ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+