Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തശ്ശി കളക്ടറെ അറിയിച്ചു; വൈകാതെ അജീഷിന് സ്വന്തമായി ഫോണ്‍ വീട്ടിലെത്തി, ആ സംഭവം ഇങ്ങനെ

മലപ്പുറം: കൊറോണ കാലം എല്ലാവരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദ്യാര്‍ഥികളുടെ പഠന രീതി മൊത്തമായി മാറുന്ന അവസ്ഥയിലേക്ക് എത്തി. ഈ വര്‍ഷവും ഡിജിറ്റല്‍ പഠനം തന്നെയാകുമെന്നാണ് മുഖ്യമന്ത്രി അടുത്തിടെ നല്‍കി സൂചന. മൊബൈലുകളില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പല വിദ്യാര്‍ഥികളുടെയും പഠനം. എന്നാല്‍ ഒരു വീട്ടില്‍ ഒന്നിലധികം കുട്ടികള്‍ പഠിക്കാനുണ്ടാകുമ്പോള്‍ ഒരു മൊബൈല്‍ മതിയാകാതെ വരും. ഒന്നിലധികം മൊബൈല്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവര്‍ ഏറെയാണ്. ഇത്തരത്തിലൊരു കുടുംബത്തിന് സാഹയകമായി ജില്ലാ കളക്ടറുടെ ഇടപെടല്‍.

m

സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ ബുദ്ധിമുട്ടിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി അജീഷിന് ജില്ലാ കലക്ടറുടെ സഹായമെത്തി. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശികളായ സുബ്രഹ്മണ്യന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകനായ അജീഷിനാണ് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ സഹായമെത്തിയത്. ഫോണില്ലാത്തിനെ തുടര്‍ന്ന് പഠനം മുടങ്ങിയ വിവരം അജീഷിന്റെ മുത്തശ്ശിയാണ് ജില്ലാകലക്ടറെ അറിയിച്ചത്.

പ്ലസ്ടുവിന് പഠിക്കുന്ന സഹോദരിയും നാലാം ക്ലാസില്‍ പഠിക്കുന്ന സഹോദരനുമാണ് അജീഷിനുള്ളത്. ക്ലാസുകള്‍ ഓണ്‍ലൈനായതിനാല്‍ സുബ്ര്മണ്യന്‍ കടം വാങ്ങിയും കൂലിപ്പണി ചെയ്തും ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്കും ഒരേ സമയം ക്ലാസുകളായതിനാല്‍ ഒരു ഫോണില്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുത്തശ്ശി കലക്ടറെ വിളിച്ച് ആവശ്യം അറിയിച്ചത്.

ആവശ്യം അംഗീകരിച്ച കലക്ടര്‍ തഹസില്‍ദാര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ അജീഷിന് ഫോണ്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം അജീഷും അമ്മയും മുത്തശ്ശിയും കൂടെ കലക്ടറേറ്റിലെത്തി ഫോണ്‍ സ്വീകരിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍ അജീഷിന് ഫോണ്‍ കൈമാറി.

Recommended Video

cmsvideo
    Kerala announced free internet to students | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+