മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ;ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലെന്ന് ആരോപണം

  • By News Desk
Google Oneindia Malayalam News

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്. വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് ആത്മഹത്യയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയാണ് ആത്മഹത്യ ചെയ്തത്. തീകൊളുത്തി മരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വീടിന് സമീപം കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

suicide

ഓണ്‍ലൈന്‍ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. പണമില്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ കഴിയാത്തതും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൂലിപണിക്കാരനായ അച്ഛന് രോഗബാധയെ തുടര്‍ന്ന് പണിക്ക് പോകാന്‍ കഴിയാറില്ല. ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നു. എന്നാല്‍ ഓണ്‍ലൈനായി ക്ലാസ് തുടങ്ങിയതോടെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലേയെന്ന ആശങ്കയിലായിരുന്നു.

ഇന്നലെയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ ക്ലാസിന് ലഭിക്കുന്നതെങ്കിലും വൈദ്യൂതിയും ഇന്റര്‍നെറ്റും പൂര്‍ണ്ണമായും എത്താത്ത സ്ഥലങ്ങളില്‍ ഇത് വലിയ തിരിച്ചടിയായിരുന്നു.

അതേസമയം ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയില്ലാത്ത രീതിയില്‍ പ്രികരിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേര്‍സ് സിഇഒ കെ അന്‍വര്‍ സാദത്ത് വ്യക്തമാക്കി. സൈബര്‍ ഇടങ്ങളിലെ പ്രതികരണങ്ങളള്‍ വേദനാജനകമെന്ന് അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍! അപ്രതീക്ഷിത ട്വിസ്റ്റ്! വീട്ടുവളപ്പിൽ കുഴിച്ചിട്ടത്ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍! അപ്രതീക്ഷിത ട്വിസ്റ്റ്! വീട്ടുവളപ്പിൽ കുഴിച്ചിട്ടത്

Malappuram
English summary
Student Suicide in Malapuram: Parents Alleges She Cant Attend Online Classes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X