Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്റെ മര്‍ദ്ദനം

മലപ്പുറം: വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സഹോദരങ്ങളായ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. നാല് പേരും ആശുപത്രിയില്‍ ചികിത്സ തേടി.

മലപ്പുറം ജില്ലയിലെ പെരിന്താട്ടിരിയില്‍ ആണ് സംഭവം നടന്നത്. കുന്നുമ്മല്‍ ആബൂബക്കറിന്റെ മക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ ഷുക്കൂര്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. വിദ്യാര്‍ത്ഥികളുടെ അയല്‍വാസിയാണ് മര്‍ദ്ദിച്ചു എന്ന പറയുന്ന അധ്യാപകന്‍.

Malppuram Map

കളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവത്രെ. കുട്ടികളെ മുറിയില്‍ നിര്‍ബന്ധിച്ച് പിടിച്ച് കയറ്റിയായിരുന്നു ക്രൂര മര്‍ദ്ദനം. കുട്ടികളുടെ മാതാവിനെ ഫോണില്‍ വിളിച്ച് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാനും അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നു.

കുട്ടികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി എന്നാണ് അധ്യാപകന്റെ ആരോപണം. കുട്ടികളില്‍ നിന്ന് തങ്ങള്‍ കള്ളന്‍മാരാണെന്ന് എഴുതി വാങ്ങിച്ചതായും ആരോപണം ഉണ്ട്. രക്ഷിതാക്കള്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+