മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാഠപുസ്തകത്തിന് പുറത്തെ വിശാല സാധ്യതകളും വിദ്യര്‍ഥികള്‍ തിരിച്ചറിയണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

  • By Desk
Google Oneindia Malayalam News

മലപ്പുറം: പാഠപുസ്തകത്തിന് പുറത്തെ ലോകം തുറന്നിടുന്ന വിശാല സാധ്യതകളും വിദ്യര്‍ഥികള്‍ തിരിച്ചറിയണമെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇതും കൂടി തിരിച്ചറിയുമ്പോഴാണ് വിദ്യാര്‍ത്ഥി ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തവനൂര്‍ കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പുറത്തിറക്കുന്ന ഷോര്‍ട് ഫിലിം 'കീപ്പ് ഇന്‍ ടച്ച്' പ്രദര്‍ശനോല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞുമറിഞ്ഞ സാമൂഹ്യ ചുറ്റുവട്ടത്തെ തന്റേടത്തോടെ അഭിമുഖീകരിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയണം. അക്കാദമിക രംഗത്ത് മികവ് പ്രകടിപ്പിക്കുന്നതു പോലെ എസ്.പി.സി പോലെ തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘങ്ങളില്‍ കൂടി ശ്രദ്ധ പുലര്‍ത്തുന്ന കുട്ടികള്‍ക്കേ നാളെയെ നയിക്കാന്‍ കരുത്തുണ്ടാവൂ എന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉത്‌ബോധിപ്പിച്ചു.

dgp

കടകശ്ശേരി ഐഡിയല്‍ എസ് പി സി യൂനിറ്റ് നിര്‍മിച്ച ഷോര്‍ട്ട് ഫിലിം 'കീപ്പ് ഇന്‍ ടച്ച് ' സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്‌റ ഐപി എസ് ഉല്‍ഘാടനം ചെയ്യുന്നു


വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ഫോണ്‍ ദുരുപയോഗത്തിനെതിരെ നല്ലൊരു മെസേജ് സമുഹത്തിന് കൈമാറിയ എസ് പി സി യൂനിറ്റും ഐഡിയല്‍ ടീമും കുറ്റിപ്പുറം സ്റ്റേഷനിലെ ഓഫിസേഴ്‌സും അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും ഈ കുട്ടിപ്പടം സംസ്ഥാനത്തെ എസ് പി സി യൂനിറ്റുകളുള്ള എല്ലാ സ്‌കൂളുകളിലേക്കും എത്തിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി .കീപ്പ് ഇന്‍ ടെച്ച് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഡിജിപി ഉപഹാരങ്ങള്‍ സമ്മാനിച്ചു.


വിദ്യാര്‍ത്ഥികളിലെ മൊബൈല്‍ ഫോണ്‍ അമിതോപയോഗത്തിനെതിരെയും ദുരുപയോഗത്തിനെതിരെയും ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 20 മിനിറ്റ് ദൈര്‍ഘമുള്ള ഫിലിം സ്‌കൂളിലെ എസ് പി സി വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നിര്‍മിച്ചത്. ഇരകള്‍ ഉണ്ടാവാതിരിക്കാനുള്ള ശ്രമമാണ് സിനിമയിലുടനീളം പ്രതിപാതിക്കുന്നത് . ഐഡിയല്‍ കുട്ടിപ്പോലീസും അധ്യാപകരും കുറ്റിപ്പുറം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാരും തന്നെയാണ് അഭിനേതാക്കള്‍ .കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഹരിനാരായണന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച കുട്ടി സിനിമയില്‍ സ്‌കൂളിലെ മ്യൂസിക് ടീച്ചര്‍ ഷാജി കുഞ്ഞനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഡിജിപിയുടെ മോട്ടിവേഷന്‍ പ്രസംഗംകൂടി ഉള്‍പ്പെടുത്തി വിവിധ ഭാഷകളില്‍ 'കീപ്പ് ഇന്‍ച്ചെ് ' എന്ന ഈ കുട്ടി സിനിമ പ്രചരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഐഡിയല്‍ .

ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി കുഞ്ഞാവു ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി റീജിണല്‍ ഡയറക്ടര്‍ ഇമ്പിച്ചിക്കോയ ,സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഡോ :ഇന്ദിരാ രാജന്‍,ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഐ പി എസ് , നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി & ടജഇ ജില്ലാ നോഡന്‍ ഓഫീസര്‍ കെ സലീം, മാനേജര്‍ മജീദ് ഐഡിയല്‍ ,സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങള്‍ ,തിരുര്‍ ഡിവൈഎസ്പി .ടി ബിജു ഭാസ്‌കര്‍ ,വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ പി പ്രമോദ് ,കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ചിറക്കല്‍ ,എം ഇ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ ജബ്ബാര്‍, സിവില്‍ പോലീസ ഓഫീസര്‍ കെ ഹരിനാരായണന്‍ ,എന്‍ സീമ, പി ടി എ പ്രസിഡണ് ശ്രീപതി, അബ്ദുല്ല പൂക്കോടന്‍ ,ഐഡിയല്‍എസ് പി സി ഇന്‍ ചാര്‍ജ് കെ എ അബുബക്കര്‍, പി സി ജ്യോതിലക്ഷ്മി ,ചിത്ര ഹരിദാസ് ,ഉമര്‍ പുനത്തില്‍ ,വി മൊയ്തു, പ്രവീണ രാജ, ലീന പ്രേം ,പ്രിയ അരവിന്ദ് ,ഉഷ കൃഷ്ണകമാര്‍ ,സുപ്രിയ ഉണ്ണികൃഷ്ണന്‍ ,ബിന്ദു പ്രകാശ് ,പി വി സിന്ധു ,കണ്‍വീനര്‍ സക്കീര്‍ ഹുസൈന്‍ ,ഷമീര്‍ എ എന്നിവര്‍ പ്രസംഗിച്ചു .

Malappuram
English summary
students should understand the chances outside-dgp loknath bahra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X