മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മമതാ ബാനര്‍ജിയുടെ ധര്‍ണക്ക് മുസ്ലിംലീഗിന്റെ പിന്തുണ, സമരത്തിന് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായി കുഞ്ഞാലികുട്ടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബിജെപിയുടെ നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പ്രസ്താവിച്ചു. രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും കുറ്റാന്വാഷേണ ഏജന്‍സികളെയും ബി.ജെ.പി തകര്‍ക്കുകയാണ്.

ബസ് യാത്രക്കാര്‍ക്കിനി വേഗതയും റൂട്ടും അറിയാം, സ്വകാര്യ ബസുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചു തുടങ്ങി, ഒന്ന് മുതല്‍ എല്ലാ ബസുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധം

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കള്ള കേസുകള്‍ ചാര്‍ജ് ചെയ്ത് അവരെ രാഷ്ര്ടീയമായി തളര്‍ത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെയും അതിന്റെ ഭരണഘടനെയും സംരക്ഷിക്കാന്‍ മമതാ ബാനര്‍ജിയുടെ നേതൃതത്തില്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന ധര്‍ണക്ക് മുസ്ലിംലീഗ് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും പികെ കുഞ്ഞാലികുട്ടി എം.പി കൂട്ടിച്ചേര്‍ത്തു.

Kunhalikutty

അതേസമയം കരിപ്പൂരില്‍നിന്നും എയര്‍ഇന്ത്യയുടെ വലിയ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരിപ്പുര്‍ വിമാനത്തവള ഉപദേശക സമിതി ചെയര്‍മാന്‍കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖരോളയുമായി ചര്‍ച്ച നടത്തി. കരിപ്പൂര്‍ വിമാനത്തവളത്തില്‍വെച്ചുനടന്നചര്‍ച്ചയില്‍ കേന്ദ്രവ്യോമയാന മന്ത്രി തലത്തിലടക്കം വിഷയം ഉന്നയിച്ചത് സൂചിപ്പിച്ച് ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

കരിപ്പൂര്‍ അന്താരാഷ്ര്ട വിമാനത്തവളത്തില്‍ നിന്ന് 2015ല്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചത് മുതലുള്ള ആവശ്യമാണ് എയര്‍ ഇന്ത്യ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുകയെന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ നടന്ന ചര്‍ച്ച. ഇതോടൊപ്പം ആദ്യ ഹജ് സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്ന് ആരംഭിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭ്യര്‍ഥിച്ചു. കേരളത്തില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരില്‍ 75 ശതമാനത്തോളം മലബാറുകാരാണെന്നതടക്കമുള്ള കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ബോധ്യപ്പെടുത്തി. ഡല്‍ഹി-കണ്ണൂര്‍ എയര്‍ ഇന്ത്യ വിമാനം കണക്ഷന്‍ ഫ്‌ലൈറ്റ് ആയി കരിപ്പൂരിലേക്ക് നീട്ടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Malappuram
English summary
Support for Muslim League in Mamata Banerjee's dharna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X