കരുണാനിധിയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറം കാഞിയൂരിലെ തമിഴ് കുടുംബങ്ങള്‍
മലപ്പുറം: കരുണാനിധിയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറം കാഞിയൂരിലെ തമിഴ്കുടുംബങ്ങള്‍. ചങ്ങരംകുളത്തിനടുത്ത് കാഞിയൂരില്‍ വര്‍ഷങ്ങളായി താമസിക്കുന്ന നൂറ് കണക്കിന് വരുന്ന തമിഴരാണ് തങ്ങളുടെ പ്രിയ നേതാവിന്റെ വേര്‍പ്പാട് വിശ്വസിക്കാനാവാതെ തേങ്ങുന്നത്.
പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നാട്ടിലേക്ക് പോവണമെന്ന് ആഗ്രഹമുണ്ടെങ്കിലും തങ്ങള്‍ക്ക് അതിന് കഴിയാത്തതിലുള്ള ദുഖവും അവര്‍ പങ്കു വെക്കുന്നു. തങ്ങളുടെ പ്രിയ നേതാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി കാഞിയൂര്‍ സെന്ററില്‍ അവര്‍ ഒത്ത് ചേര്‍ന്നു.ജോലിയില്‍ നിന്ന് ലീവെടുത്ത് പ്രിയ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രദേശത്തെ മലയാളികളും പങ്കെടുത്തു. ചടങ്ങിന് ഹുസൈന്‍ കാഞിയൂര്‍ നേതൃത്വം നല്‍കി.

എം. ചിന്നന്‍, ഒ.സി. മുരുകന്‍, വി. മുരുകന്‍, തങ്കപ്പാണ്ടി, എസ്. ചിന്നന്‍, ഒ. സോങ്കന്‍, എന്‍. ജമീല, എസ്. രാജേശ്വരി, പളനി, ശിവകുമാര്‍, ബാലുരാജ് പ്രസംഗിച്ചു.വര്‍ഷങ്ങളായി കാഞിയൂരില്‍ താമസിക്കുന്ന നൂറ് കണക്കിന് വരുന്ന ഈ തമിഴര്‍ കേരളത്തിലാണെങ്കിലും നാട്ടിലെ എല്ലാകാര്യങ്ങളും ഇവര്‍ അറിയും. ജോലിത്തിരക്കും ജീവിക്കാനുള്ള പ്രായാസങ്ങള്‍ക്കിടയിലും നാട്ടില്‍വല്ലപ്പോഴും മാത്രമെ പോകാറുള്ളുവെങ്കിലും സ്വന്തം നാടിനോടുള്ള സ്‌നേഹം ഇവര്‍ക്ക് വേറിട്ടതാണ്.












Click it and Unblock the Notifications