Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു; പെട്രോള്‍ റോഡിലേക്ക് ഒഴുകുന്നു, ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം : താനൂരില്‍ പെട്രോളുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. അപകടത്തിന്റെ ആഘാതത്തില്‍ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സമീപ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. താനൂര്‍ നഗരത്തില്‍വച്ചാണ് അപകടമുണ്ടായത് .

accident

തുടര്‍ന്ന് ടാങ്കര്‍ പൊട്ടി പെട്രോള്‍ റോഡിലേക്ക് ഒഴുകുകയായിരുന്നു. സംഭവ സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയിട്ടുണ്ട്. അപകടാവസ്ഥ തടയുന്നതിന് റോഡില്‍ മണ്ണിടല്‍ തുടരുകയാണ് . മലപ്പുറത്ത് നിന്ന് ഉള്‍പ്പരടെ ഫയര്‍ എഞ്ചിന്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് .

പ്രദേശത്തെ വൈദ്യുതി ബന്ധം മുഴുവനായും വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മേഖലയിലെ കടകള്‍ എല്ലാം തന്നെ അടപ്പിച്ചു. ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു . അപകടം ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അഗ്നിശമന സേന അറിയിച്ചു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    അതേ സമയം, ഒറ്റ ദിവസം രണ്ട് അപകടമാണ് താനൂരില്‍ നടന്നത്. താനൂര്‍ ദേവധാര്‍ മേല്‍പാലത്തിന് മുകളിലാണ് ലോറിയും മിനി ബസും കൂട്ടിയിടിച്ച് ആദ്യ അപകടമുണ്ടായത് . രണ്ടാമതാണ് ഇപ്പോള്‍ ടാങ്കല്‍ ലോറി അപകടമുണ്ടായത്. കോഴിക്കോട്ട് നിന്നും ഗോതമ്പുമായി കുറ്റിപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും തിരൂര്‍ ഭാഗത്ത് നിന്നും യാത്രക്കാരുമായി വരികയായിരുന്ന മിനി ബസ്സുമാണ് വൈകുന്നേരം അഞ്ച് മണിയോടെ കൂട്ടിയിടിച്ചത് .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+