Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂർ ബോട്ട് അപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. താനൂരിൽ ബോട്ട് മുങ്ങി 22 പേരാണ് മരിച്ചത്.
സംഭവത്തിൽ മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം നൽകണം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് നടപടി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥാണ് ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ആലപ്പുഴ ചീഫ് പോർട്ട് സർവേയോടും വിശദീകരണം ആവശ്യപ്പെട്ടത്. മേയ് 19-ന് തിരൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

അതേസമയം, ബോട്ട് അപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപകടസ്ഥലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉൾപ്പെട്ട ജുഡീഷ്യൽ കമ്മീഷനാകും അന്വേഷണം നടത്തുക. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം നൽകുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിരുന്നു.

tanur

അതേസമയം, അറ്റ്‌ലാന്റിക്‌' ബോട്ടിന്റെ ഉടമ നാസറിന്റെ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാസറിന്റെ സഹോദരൻ സലാം, സഹോദരന്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽ അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം എടുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവർ കൊച്ചിയിൽ എത്തിയത്. ഉടമ നാസർ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി മുതൽ നാസർ ഒളിവിൽ പോയിരുന്നു. ഒളിവിൽ പോയ നാസറിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ആണ് കൊച്ചിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിൽ നാസറിന്റെ കാർ കണ്ടെത്തുന്നത്. കാറിനുള്ളിൽ നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, സഹോദരന്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി എന്നിവർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+