താനൂര്‍ കസ്റ്റഡി മരണം: കേസില്‍ കൊലപാതക കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
താനൂര്‍: കസ്റ്റഡി മരണക്കേസില്‍ കൊലപാതക കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. അസ്വാഭാവിക മരണത്തിനായിരുന്നു നേരത്തെ കേസെടുത്തത്. അതേസമയം പോലീസ് ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. തിരൂര്‍ കോടതിക്ക് കേസ് അന്വേഷണ രേഖകള്‍ കൈമാറിയിട്ടുണ്ട്. പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് മാറ്റും. നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ പോലീസ് ശരിക്കും പ്രതിക്കൂട്ടിലായിരുന്നു.
പോലീസിന്റെ മര്‍ദനം കാരണമാണ് താമിര്‍ ജിഫ്രി മരണപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തലയ്ക്ക് ക്ഷതമേറ്റതും, ഹൃദയത്തിലെ പരിക്കുമാണ് താമിറിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസിന്റെ എഫ്ഐആറും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എല്ലാ നടപടിക്രമവും പാലിച്ചായിരുന്നു അറസ്റ്റ് എന്ന് കാണിക്കാന്‍ സാധാരണ കാണാത്ത അതിസൂക്ഷ്മ വിവരങ്ങള്‍ വരെ ആദ്യത്തെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

രണ്ട് എഫ്ഐആറുകളാണ് തയ്യാറാക്കിയിരുന്നത്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രി അടക്കം അഞ്ചുപേരെ മയക്കുമരുന്നുമായി കസ്റ്റഡിയിലെടുക്കും മുമ്പ് ഇവരുടെ ആവശ്യപ്രകാരം പോലീസ് ഗസ്റ്റഡ് ഓഫീസറുടെ സാന്നിധ്യം ഉറപ്പാക്കിയെന്നും സംഭവത്തിന് സാക്ഷികളായി എത്തിയവര്‍ പോലീസിന്റെ ദേഹപരിശോധന നടത്തിയെന്നും മറ്റുമുള്ള പരാമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്.
രണ്ട് ദിവസം മുമ്പാണ് താനൂര്‍ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോലീസ് മര്‍ദനം സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നു. താനൂര്‍ സ്റ്റേഷനിലെ എസ്ഐ അടക്കം എട്ട് പോലീസുകാര്‍ സംഭവത്തില്‍ സസ്പെന്‍ഷനിലാണ്. അതേസമയം സംഭവത്തില്‍ മജിസ്ട്രേറ്റ് അന്വേഷണത്തിന് തീരുമാനമെടുത്തതായും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിലും അറിയിച്ചിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുത്ത സമയവും അതിനിടയായ സാഹചര്യവും പോലീസ് നടപടികളും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരും. കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചുവെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications