മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പികെ ഫിറോസിന് പിടികൊടുക്കാതെ താനൂര്‍; അബ്ദുറഹ്മാന് വീണ്ടും ജയം, ഭൂരിപക്ഷം 985 വോട്ട്

Google Oneindia Malayalam News

മലപ്പുറം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നായിരുന്നു മലപ്പുറം ജില്ലയിലെ താനൂര്‍. മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന താനൂരില്‍ നിന്ന് ജയിച്ചുകയറിയ പ്രമുഖര്‍ നിരവധിയാണ്. 2016ലാണ് ലീഗിന് അടിപതറാന്‍ തുടങ്ങിയത്. അബ്ദുറഹ്മാന്‍ രണ്ടത്താണി 5000ത്തോളം വോട്ടിന് തോല്‍ക്കുകയായിരുന്നു. ഇടതുസ്വതന്ത്രനായ വി അബ്ദുറഹ്മാനാണ് അന്ന് ജയിച്ചത്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

t

ഇത്തവണ വീണ്ടും അബ്ദുറഹ്മാനെ തന്നെ ഇടതുപക്ഷം കളത്തിലിറക്കിയപ്പോള്‍ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ മല്‍സരിപ്പിച്ചു. ശക്തമായ പോരാട്ടമാണ് താനൂരില്‍ നടന്നത്. വോട്ടെണ്ണല്‍ വേളയിലും ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ചു. ഏറിയും കുറഞ്ഞും ഭൂരിപക്ഷം മാറി മറിഞ്ഞു. ഏറ്റവും ഒടുവില്‍ വി അബ്ദുറഹ്മാന് തന്നെയാണ് ജയം. 985 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അബ്ദുറഹ്മാനുള്ളത്.

ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം

തദ്ദേശ തിരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. അതുകൊണ്ടുതന്നെ ആദ്യം മല്‍സര രംഗത്തേക്കില്ലെന്ന് പറഞ്ഞ അബ്ദുറഹ്മാന്‍ പിന്നീട് സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മല്‍സരിക്കുകയായിരുന്നു. പികെ ഫിറോസ് കൂടി എത്തിയതോടെ പ്രചാരണം ശക്തിപ്പെട്ടു. വാശിയേറിയ പോരാട്ടമായി. വോട്ടെണ്ണല്‍ സമയം ലീഡ് നില മാറി മറിഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ അബ്ദുറഹ്മാന് നാമമാത്രമായ വോട്ടുകള്‍ക്ക് വിജയിച്ചുകയറുകയായിരുന്നു.

Recommended Video

cmsvideo
മലപ്പുറം; വികസനക്കരുത്തിൽ വീണ്ടും വിജയം; ലീഗ് കോട്ടയായ താനൂരിൽ വിജയമാവർത്തിച്ച് ഇടതു സ്വതന്ത്രൻ

Malappuram
English summary
TTanur election result 2021: V Abdurahman win and PK Firos Failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X