Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാര ഗുണ്ടായിസം, ഭീഷണിപ്പെടുത്തി ഒരു ലക്ഷം ആവശ്യപ്പെട്ടുവെന്ന് കേസ്; ജെയ്‌സല്‍ മുങ്ങി

താനൂര്‍: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഹീറോ ആയ വ്യക്തിയാണ് താനൂര്‍ സ്വദേശി ജെയ്‌സല്‍. ഇദ്ദേഹത്തിനെതിരെ താനൂര്‍ പോലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. സദാചാര ഗുണ്ടായിസം നടത്തി യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജെയ്‌സല്‍ മുങ്ങിയിരിക്കുകയാണ് എന്ന് പോലീസ് പറയുന്നു. വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പ്രതികരിച്ചു.

Recommended Video

cmsvideo
    സദാചാര ഗുണ്ടായിസം നടത്തി പ്രളയകാലത്തെ ഹീറോ ജെയ്‌സൽ | Oneindia Malayalam
    j

    താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ കാറിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. ഇവരുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയാണ് ജെയ്‌സല്‍ ഭീഷണിപ്പെടുത്തിയത്. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും പറഞ്ഞുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. തുടര്‍ന്ന് യുവാവ് സുഹൃത്തിന്റെ ഗുഗിള്‍ പേ വഴി 5000 രൂപ ജെയ്‌സലിന് നല്‍കിയെന്നും പറയുന്നു. ശേഷം ഒട്ടുംപുറത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീടാണ് പോലീസിനെ സമീപിച്ചത്.

    ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

    2018ലെ പ്രളയകാലത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ജെയ്‌സല്‍. ട്രോമകെയര്‍ വോളണ്ടിയറായിരുന്ന ഇദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിനിടെ മുതുക് ചവിട്ട് പടിയാക്കാന്‍ വെള്ളിത്തില്‍ കിടക്കുന്ന വീഡിയോ വൈറലായിരുന്നു. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നതിനിടെ ആയിരുന്നു ഇത്. വീഡിയോ വൈറലായതോടെ ജെയ്‌സലിന് ഒട്ടേറെ സഹായങ്ങള്‍ ലഭിച്ചിരുന്നു. അടുത്തിടെ ജെയ്‌സല്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചാരണവും വന്നിരുന്നു. എന്നാല്‍ ജെയ്‌സല്‍ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി.

    അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+