താനൂര്‍-തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം വരുന്നു; 34 കോടി... ഉദ്ഘാടനം 23ന്
താനൂര്‍: ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ - തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം വരുന്നു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 34 കോടി രൂപ വിനിയോഗിച്ചാണ് മേല്‍പ്പാലം പണിയുന്നത്. 'തടസരഹിത റോഡ് ശൃംഖല-ലെവല്‍ ക്രോസ് മുക്ത കേരളം' എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് 10 റെയില്‍വെ മേല്‍പ്പാലങ്ങള്‍ യാഥാര്ത്ഥ്യമാക്കുന്നതിനൊപ്പമാണ് താനൂരിലും മേല്‍പ്പാലം നിര്‍മിക്കുന്നത്. നിര്‍മാണോദ്ഘാടനം 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.

പൊതുമരാമത്ത്-രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് അധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് മുഖ്യാതിഥിയാവും. ശിലാഫലക അനാച്ഛാദനം വി.അബ്ദുറഹ്മാന് എം.എല്‍.എ നിര്‍വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാകും. ആര്.ബി.ഡി.സി കെ മാനേജിങ് ഡയറക്ടര്‍ ജാഫര്‍ മലിക്, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, താനൂര്‍ നഗരസഭാ ചെയര്മാന് വി.പി ഷംസുദ്ദീന് തുടങ്ങിയവര്‍ പങ്കെടുക്കും.
റെയില്‍ പാളങ്ങള്‍ക്ക് മുകളിലുള്ള ഭാഗത്ത് സ്റ്റീല്‍ ഉപയോഗിച്ചാണ് താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലം നിര്‍മാണം. സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ വളരെ വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകും. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് പാലം നിര്‍മാണ മേല്‍നോട്ട ചുമതല. ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന താനൂര്‍ - തെയ്യാല റോഡിലുള്ള ഗതാഗത കുരുക്കിന് റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പരിഹാരമാകുമെന്ന് വി. അബ്ദുറഹ്മാന് എം.എല്‍.എ പറഞ്ഞു.
റെയില്‍വെ മേല്‍പ്പാലം പ്രവൃത്തി പൂര്‍ത്തിയായാല്‍ താനൂരില്‍ നിന്ന് തെയ്യാല-വെന്നിയൂര്‍ വഴി കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്താനാകും. തിരൂരങ്ങാടിയിലെ കൊടിഞ്ഞി ചെമ്മാട്, പാണ്ടിമുറ്റം താനാളൂര്‍, വൈലത്തൂര്‍ വഴി പുത്തനത്താണി എന്നിവിടങ്ങളിലേക്കുമുള്ള യാത്രയും വേഗത്തിലാകും.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications