മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് വീട് കയറി ആക്രമണം, മലപ്പുറത്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

മലപ്പുറം: സദാചാര ആക്രമണത്തെ തുടര്‍ന്ന് മലപ്പുറത്ത് അധ്യാപകന്‍ ജീവനൊടുക്കി. അധ്യാപകനും ചിത്രകാരനും കലാസംവിധായകനുമായ വലിയോറയിലെ സുരേഷ് ചാലിയത്തിനെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Recommended Video

cmsvideo
Painter and Teacher Suresh took his life after becoming the victim of Immoral policing

സ്ത്രീയുമായി സോഷ്യല്‍ മീഡിയയില്‍ ചാറ്റ് ചെയ്ത് എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സുരേഷ് ചാലിയത്തിനെ വീട്ടില്‍ കയറി ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരേഷ് ചാലിയത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നടൻ ബാലയ്ക്ക് രണ്ടാം വിവാഹം? തിയ്യതിയായി, ആരാണ് വധു? വിവാഹം കേരളത്തിൽ വെച്ച് തന്നെനടൻ ബാലയ്ക്ക് രണ്ടാം വിവാഹം? തിയ്യതിയായി, ആരാണ് വധു? വിവാഹം കേരളത്തിൽ വെച്ച് തന്നെ

1

44കാരനായ സുരേഷ് ചാലിയത്തിനെ ശനിയാഴ്ച രാവിലെയോടെയാണ് മലപ്പുറം വലിയോറയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വേങ്ങര കുറുക ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു. സുരേഷ് ചാലിയത്ത് ചിത്രകാരന്‍ എന്ന നിലയ്ക്കും ചലച്ചിത്ര-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും ശ്രദ്ധേയനായിരുന്നു. സുഹൃത്തായ സ്ത്രീയുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തു എന്നാരോപിച്ചാണ് ഒരു സംഘം ആളുകള്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സുരേഷിനെ വീട് കയറി ആക്രമിച്ചത്.

2

രണ്ട് വണ്ടികളില്‍ ആയെത്തിയ സംഘം ആണ് വീട്ടിനകത്ത് കയറി സുരേഷ് ചാലിയത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ സുരേഷിന് നേര്‍ക്ക് അസഭ്യവര്‍ഷവും നടത്തുകയുണ്ടായി. സുരേഷ് ചാലിയത്തിന്റെ അമ്മയുടേയും ഭാര്യയുടേയും മക്കളുടേയും കണ്‍മുന്നില്‍ വെച്ചായിരുന്നു അക്രമികളുടെ ഈ ക്രൂരത. കുടുംബത്തിന് മുന്നില്‍ വെച്ച് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് ശേഷം ഈ സംഘം സുരേഷിനെ വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു.

കോണ്‍ഗ്രസിനെ തറപറ്റിച്ചത് 57 ഇടത് അംഗങ്ങള്‍; 2004 ആവര്‍ത്തിക്കാന്‍ സിപിഎം, മമതയുടെ കൂടെ നില്‍ക്കുംകോണ്‍ഗ്രസിനെ തറപറ്റിച്ചത് 57 ഇടത് അംഗങ്ങള്‍; 2004 ആവര്‍ത്തിക്കാന്‍ സിപിഎം, മമതയുടെ കൂടെ നില്‍ക്കും

3

സുരേഷ് ചാലിയത്തിനെ വലിച്ചിഴച്ച് പിടിഎ പ്രസിഡണ്ടിന്റെ വീട്ടില്‍ എത്തിച്ചതിന് ശേഷം അവിടെ വെച്ചും അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുഖത്തും കയ്യിലും അടക്കം പരിക്കേറ്റ സുരേഷിനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കയ്യിലെ മുറിവിന് തുന്നല്‍ ഇട്ടതിന് ശേഷം തിരികെ വീട്ടിലെത്തിച്ചു. അമ്മയുടേയും മക്കളുടേയും മുന്നില്‍ വെച്ച് ഇത്തരത്തില്‍ മര്‍ദ്ദിക്കപ്പെട്ടതിലും അപമാനിക്കപ്പെട്ടതിലും കടുത്ത മനോവിഷമത്തില്‍ ആയിരുന്നു സുരേഷ് ചാലിയത്ത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ മനോവിഷമത്തിലാണ് സുരേഷ് ജീവനൊടുക്കിയത് എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

4

ഇന്ന് രാവിലെയോടെ സുരേഷിനെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന ്ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. സുരേഷിന്റെ മരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് ആണ് കേസെടുത്തിരിക്കുന്നത്. പതിനഞ്ചോളം പേര്‍ വരുന്ന സംഘമാണ് സുരേഷിനെ മര്‍ദ്ദിച്ചത് എന്ന് നാട്ടുകാര്‍ പറയുന്നു.

5

സുരേഷ് വളരെ മാന്യമായി മാത്രം ഇടപെടുന്ന വ്യക്തിയാണെന്നും അദ്ദേഹത്തെ കുറിച്ചുളള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കരുതുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. അറിയപ്പെടുന്ന ചിത്രകാരന്‍ ആയിരുന്ന സുരേഷ് ചാലിയത്ത് സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മലപ്പുറത്തെ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ രശ്മിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു സുമേഷ് ചാലിയത്ത്. മാത്രമല്ല ഉണ്ണിക്കൃഷ്ണന്‍ ആവളയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായ ഉടലാഴത്തിന്റെ കലാസംവിധായകനായും സുരേഷ് ചാലിയത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുപ്പിവളകളണിഞ്ഞ് സാരിയിൽ സ്വാസികയുടെ കിടിലൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

Malappuram
English summary
Teacher and painter Suresh Chaliyath committed suicide after moral policing at Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X